മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനാണ് കോടതി ശിക്ഷിച്ചത്. 13 വയസ്സുള്ള പെൺകുട്ടിയെയും, 12 വയസ്സുള്ള ആൺകുട്ടിയെയുമാണ് ജോസ് പ്രകാശ് പീഡിപ്പിച്ചത്.
മഞ്ചേരി പോക്‌സോ കോടതിയുടേത് ആണ് നടപടി. ജീവപര്യന്തത്തിന് പുറമേ രണ്ട് ലക്ഷം രൂപയാണ് പിഴ. ഈ തുക അടച്ചില്ലെങ്കിൽ അധികമായി ശിക്ഷ അനുഭവിക്കണം.
2016 ലായിരുന്നു ജോസ് പ്രകാശ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പുല്ലൂരിലെയും, പെരിന്തൽമണ്ണയിലെയും വീടുകളിൽവെച്ചായിരുന്നു പാസ്റ്റർ കുട്ടികളെ പീഡിപ്പിച്ചത്. ഈ വിവരം കുട്ടികൾ രക്ഷിതാക്കളോട് പറയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments