ശ്രീനിവാസ് കൊലക്കേസ് പ്രതി സിറാജുദ്ദീന്റെ പക്കൽ ബിജെപി- ആർഎസ്എസ് നേതാക്കളുടെ പേരും ചിത്രവുമുള്ള ലിസ്റ്റ്; സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും; പോപ്പുലർഫ്രണ്ട് ഭീകരന്റെ പക്കൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനിവാസ് കൊലക്കേസ് പ്രതി സിറാജുദ്ദീന്റെ പക്കൽ ബിജെപി- ആർഎസ്എസ് നേതാക്കളുടെ പേരും ചിത്രവുമുള്ള ലിസ്റ്റ്; സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും; പോപ്പുലർഫ്രണ്ട് ഭീകരന്റെ പക്കൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 05:52 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസിന് പിന്നാലെ കൂടുതൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് പോപ്പുലർഫ്രണ്ട് മതഭീകരർ. ശ്രീനിവാസ് കൊലക്കേസിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സിറാജുദ്ദീനിൽ നിന്നും ആർഎസ്എസ്-ബിജെപി നേതാക്കളുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഉച്ചയോടെയായിരുന്നു മലപ്പുറം സ്വദേശി സിറാജുദ്ദീനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം, കോട്ടയ്‌ക്കൽ എന്നിവിടങ്ങളിലെ നേതാക്കളുടെ പേരും ചിത്രവും അടങ്ങിയ ലിസ്റ്റാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി സിറാജുദ്ദീനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. പേരുകൾ അടങ്ങിയ ലിസ്റ്റ് കിട്ടിയത് പോലീസിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

പാലക്കാട്ടെ ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത പെൻഡ്രൈവിൽ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ട്. ഇതാണ് സഞ്ജിത്തിന്റെ കൊലയിൽ സിറാജുദ്ദീന് പങ്കുണ്ടെന്ന സൂചന നൽകുന്നത്. ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകരെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് ഇയാളാണ്.

മലപ്പുറത്ത് പോപ്പുലർഫ്രണ്ടിന്റെ സജീവ പ്രവർത്തകനായ സിറാജുദ്ദീൻ ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയിൽ പങ്കാളിയാണ്. ശ്രീനിവാസ് കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗൂഢാലോചന നടത്തിയിരുന്നു. ഇതിൽ സിറാജുദ്ദീൻ പങ്കാളിയാണ്.

Tags: popularfrontsreenivas murder
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies