നിങ്ങളുടെ കാൽവിരലുകളുടെ ആകൃതി ഇങ്ങനെയാണോ? കാൽവിരലുകൾ നോക്കി സ്വഭാവം അറിയാം; അത്ഭുതം തോന്നുന്നുണ്ടോ?- Toe personality
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

നിങ്ങളുടെ കാൽവിരലുകളുടെ ആകൃതി ഇങ്ങനെയാണോ? കാൽവിരലുകൾ നോക്കി സ്വഭാവം അറിയാം; അത്ഭുതം തോന്നുന്നുണ്ടോ?- Toe personality

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 08:23 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ കാൽവിരലുകൾക്ക് നിങ്ങളുടെ സ്വഭാവം പ്രവചിക്കാനുള്ള കഴിവുണ്ട്. എന്താ വിശ്വാസം വരുന്നില്ലേ? കാൽവിരലുകളുടെ ആകൃതിയും വ്യക്തിത്വവും തമ്മിലുള്ള രസകരമായ ബന്ധം ശരിയാണോ എന്ന് നോക്കാം.

നിങ്ങളുടെ കാലിലെ തള്ള വിരൽ മറ്റ് വിരലുകളേക്കാൾ വലുതാണെങ്കിൽ, നിങ്ങൾ സർഗാത്മകമായ കഴിവുകൾ ഉള്ളവരും, ജാഗരൂകരും പുത്തൻ പരീക്ഷണങ്ങൾ നടത്താൻ താത്പര്യമുള്ളവരും ആയിരിക്കും. ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ ബുദ്ധിപരമായി പരിഹരിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരിക്കും. പരിലാളനകൾ ആഗ്രഹിക്കുന്നവരായിരിക്കും നിങ്ങൾ. നിങ്ങൾ സ്വപ്ന ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരും, പ്രണയ ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. പ്രകൃതി സ്നേഹം നിങ്ങളിൽ അന്തർലീനമായിരിക്കും. വളരെ വേഗം പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുന്നതിൽ വിദഗ്ധരായിരിക്കും നിങ്ങൾ. എന്നാൽ, രഹസ്യങ്ങൾ രഹസ്യങ്ങളാക്കി തന്നെ വെക്കാൻ നിങ്ങൾക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. ഒരേസമയം ഒന്നിൽ കൂടുതൽ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. ജീവിതത്തിലെ ചില പ്രത്യേക സന്ദർഭങ്ങളിൽ വിഷാദത്തിൽ മുഴുകി ജീവിക്കാൻ ആഗ്രഹിക്കുന്ന ഇക്കൂട്ടർക്ക്, ഒരിക്കൽ ഒരു പ്രചോദനം കിട്ടിക്കഴിഞ്ഞാൽ പിന്നീട് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും പൂർണ്ണ ആത്മാർത്ഥതയോടെ ചെയ്തു തീർക്കാൻ ഇക്കൂട്ടർക്ക് യാതൊരു മടിയും ഉണ്ടായിരിക്കുകയില്ല.

നിങ്ങളുടെ കാലിലെ തള്ള വിരൽ മറ്റ് വിരലുകളേക്കാൾ ചെറുതാണെങ്കിൽ, നിങ്ങൾ ഒരു മികച്ച മൾട്ടി ടാസ്കർ ആയിരിക്കും. കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നവരിൽ നിങ്ങൾ വിദഗ്ധരായിരിക്കും. മികച്ച ഒരു ടീം ലീഡർ ആകാൻ നിങ്ങൾക്ക് സാധിക്കും. മികച്ച നയതന്ത്ര പാടവം നിങ്ങൾക്ക് ഉണ്ടാകും.

നിങ്ങളുടെ കാലിലെ രണ്ടാം വിരൽ മറ്റ് വിരലുകളേക്കാൾ വലുതാണെങ്കിൽ, നിങ്ങൾ വലിയ ആഗ്രഹങ്ങൾ ഉള്ളവരും, സർഗാത്മക ശേഷി ഉള്ളവരും, ഊർജ്ജസ്വലരും, കായികക്ഷമത ഉള്ളവരും, എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്നവരും ആയിരിക്കും. കുസൃതി നിങ്ങളുടെ കൂടപ്പിറപ്പായിരിക്കുമെങ്കിലും, നിങ്ങൾ നിഷ്കളങ്കരായിരിക്കും. സരസന്മാരും പെട്ടെന്ന് പ്രതികരിക്കുന്നവരും സ്വന്തം അഭിപ്രായങ്ങൾക്ക് മൂല്യം കൽപ്പിക്കുന്നവരുമായിരിക്കും. വൈകാരികമായി പ്രതികരിക്കുന്നവരായിരിക്കും നിങ്ങൾ. പ്രണയ ബന്ധങ്ങളിൽ കാൽപ്പനികതയ്‌ക്ക് പകരം, യാഥാർത്ഥ്യ ബോധം ഉള്ളവരായിരിക്കും ഇക്കൂട്ടർ. സ്വന്തം വ്യക്തിത്വം അംഗീകരിക്കപ്പെടാത്ത ഒരു ബന്ധവും ഇക്കൂട്ടർ വെച്ച് പൊറുപ്പിക്കില്ല.

കാലിലെ രണ്ടാം വിരൽ മറ്റ് വിരലുകളേക്കാൾ ചെറുതാണെങ്കിൽ, നിങ്ങൾ സരസ പ്രകൃതക്കാരായിരിക്കും. വ്യക്തിത്വ ബോധം കുറവായിരിക്കും. ദയാലുക്കളും മറ്റുള്ളവരെ ആശ്രയിച്ച് കഴിയാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും.

കാലിലെ മൂന്നാം വിരൽ തള്ള വിരലിനും രണ്ടാം വിരലിനും സമമാണെങ്കിൽ, നിങ്ങൾ ഉച്ചത്തിൽ സംസാരിക്കുന്നവരും ആവേശമുള്ളവരുമായിരിക്കും. കൂട്ടത്തിൽ ശാന്തരായിരിക്കുമെങ്കിലും, തരം കിട്ടിയാൽ ബഹളമുണ്ടാക്കും. നിങ്ങൾ സാഹസ പ്രകൃതികളായിരിക്കും. പുതിയ ഇടങ്ങളിലേക്ക് യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നിങ്ങൾ. വസ്ത്രധാരണത്തിലും മറ്റും വലിയ ശ്രദ്ധ പുലർത്തുന്ന ഇക്കൂട്ടർ, മികച്ച ശുചിത്വബോധം ഉള്ളവരായിരിക്കും. പൊതുവെ ഒരിടത്ത് അടങ്ങിയിരിക്കാൻ കൂട്ടാക്കത്തവരായിരിക്കും ഇവർ.

കാലിലെ മൂന്നാം വിരൽ മറ്റ് വിരലുകളേക്കാൾ ചെറുതാണെങ്കിൽ, കഠിനാദ്ധ്വാനം ഇഷ്ടപ്പെടാത്തവരായിരിക്കും നിങ്ങൾ. ആത്മവിശ്വാസം കുറഞ്ഞ ഇക്കൂട്ടർ, പൊതുവെ അലസ പ്രകൃതികളായിരിക്കുമെങ്കിലും ശുദ്ധ ഹൃദയരായിരിക്കും. അതീവ ബുദ്ധിശാലികളുമായിരിക്കും ഇവർ.

നിങ്ങളുടെ കാലിലെ കുഞ്ഞു വിരൽ മറ്റ് വിരലുകളേക്കാൾ ചെറുതാണെങ്കിൽ, ഉത്തരവാദിത്വങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നവരായിരിക്കും നിങ്ങൾ. കുട്ടികളുടെ സ്വഭാവമുള്ള നിങ്ങൾ, എപ്പോഴും രസകരമായ സന്ദർഭങ്ങൾ ആഗ്രഹിക്കുന്നവരായിരിക്കും.

കാലിലെ കുഞ്ഞുവിരൽ ചലിപ്പിക്കാൻ കഴിവുള്ളവരാണ് നിങ്ങളെങ്കിൽ, അതീവ സൗന്ദര്യമുള്ളവരായിരിക്കും നിങ്ങൾ. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ നിങ്ങൾ ഒട്ടും ബോധവാന്മാരായിരിക്കില്ല. ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കും നിങ്ങൾ. പ്രവചനാതീതമായി പെരുമാറുന്ന ഇക്കൂട്ടർ, ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. സാഹസപ്രിയരും വൈകാരികമായി പ്രതികരിക്കുന്നവരുമായിരിക്കും ഇക്കൂട്ടർ. കൃത്യമായ ജീവിത നിഷ്ഠയൊന്നും ഇവർക്ക് ഉണ്ടായിരിക്കില്ല. അഭിനയം, മോഡലിംഗ്, അവതരണം എന്നീ മേഖലകളിൽ താത്പര്യമുള്ളവരായിരിക്കും ഇവർ.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies