ഹിന്ദുത്വമെന്നത് ദൈവീക ഗുണസമ്പന്നതയുടെ പേര് : സർസംഘചാലക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദുത്വമെന്നത് ദൈവീക ഗുണസമ്പന്നതയുടെ പേര് : സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 07:45 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ : ഹിന്ദുത്വം ദൈവിക ഗുണസമ്പത്തിന്റെ പേരാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . അത് ഏതെങ്കിലും വംശത്തിന്റെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ദർശനമാണതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ചേർന്ന ആർ എസ് എസ് ഗുരുവായൂർ സംഘ ജില്ലാ ഗണവേഷ് സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിശ്വത്തിനാകെ മാർഗദർശനമേകാനാകും വിധം ഭാരതത്തെ പരംവൈഭവത്തിലെത്തിക്കാൻ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവർത്തനമാണ് ആർ എസ് എസ് പ്രവർത്തകർ ചെയ്യുന്നത്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ഭാരതം ലോകത്തിന്‌റെ സമസ്ത മേഖലയിലും ഒന്നാമതായി മാറും. അതിന് ഇവിടത്തെ അടിസ്ഥാന സാംസ്‌കാരിക മൂല്യങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഹിന്ദു സമാജത്തെ ശക്തമാകണം. ലോകം ശക്തിയെയാണ് അംഗീകരിക്കുന്നത്. ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിലും സമാജം ശക്തി ശാലികളാകണം , അദ്ദേഹം പറഞ്ഞു.

ദുഷ്ടന് അറിവെന്നാൽ അത് ദുഷ്പ്രവൃത്തികൾക്കായി ഉപയോഗിക്കും. ധനം വർധിക്കുന്നത് അഹന്തയ്‌ക്കും ശക്തി കൂടുന്നത് മറ്റുള്ളവരെ ദ്രോഹിക്കാനുമായിട്ടാണ് ദുഷ്ജനങ്ങൾ ഉപയോഗിക്കുക. അത് വിധ്വംസകമാണ്. സുജലയും സുഫലയും മലയജശീതളയുമായ പ്രകൃതിയുടെ പരമ്പരയാണ് ഹിന്ദുത്വമെന്ന് അദ്ദേഹം പറഞ്ഞു. ആർ എസ് എസിന് പ്രവർത്തനം കേവലം ഒരു പരിപാടിയല്ല തപസ്യയാണ്. ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച എന്നതാണ് അതിന്റെ സ്വഭാവം, സർസംഘചാലക് പറഞ്ഞു.

കേരളത്തിൽ നാലു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സർസംഘചാലക് നാളെ മടങ്ങും. ഈ മാസം 15-ാം തിയതി തിരുവനന്തപുരത്ത് എത്തിയ മോഹൻ ഭാഗവത് മാതാ അമൃതാനന്ദ മയിയുമായി കൂടിക്കാഴ്ച നടത്തുകയാണ് ആദ്യം ചെയ്തത്. തുടർന്ന് എറണാകുളം എളമക്കര യിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തി മുതിർന്ന പ്രചാരകരായ ആർ.ഹരി, എം.എ.കൃഷ്ണൻ  എന്നിവരെ കണ്ട് ക്ഷേമാന്വേഷണം നടത്തി.

തൃശൂരിൽ സംഘടനാ പ്രവർത്തകരുടെ വിവിധ യോഗങ്ങളാണ് രണ്ടു ദിവസങ്ങളായി നടന്നത്. ഇതിനിടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും സർസംഘചാലക് കൂടിക്കാഴ്ചയ്‌ക്ക് സമയം കണ്ടെത്തി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ശേഷം വൈകിട്ടാണ് ശ്രീകൃഷ്ണ കോളേജിൽ നടന്ന സാംഘിക്കിൽ പതിനായിരത്തോളം വരുന്ന ഗണവേഷധാരി സ്വയംസേവകരെ അദ്ദേഹം അഭിസംബോധന ചെയ്ത് സന്ദേശം നൽകിയത്.

ആർ എസ് എസ് ക്ഷേത്രീയ സംഘചാലക് ഡോ.എ.ആർ. വന്നിയരാജൻ, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂർ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭൻ , ഗുരുവായൂർ ജില്ലാ സംഘചാലക് റിട്ട.കേണൽ വി. വേണുഗോപാൽ, പ്രാന്ത സമ്പർക്ക പ്രമുഖ് കെ.ബി. ശ്രീകുമാർ എന്നിവർ സാംഘിക്കിൽ സന്നിഹിതരായിരുന്നു.

 

Tags: mohan bhagwath
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies