ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണത്തെ മൺസൂൺ രണ്ടു ദിവസത്തിനകം പിൻവാങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശക്തമായ മഴ സമ്മാനിച്ച് കടന്നുപോകുന്ന മൺസൂൺ രണ്ടു ദിവസത്തിനകം പിൻവാങ്ങുമെന്നാണ് കണക്കുകൂട്ടൽ. നാലുമാസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ ശക്തമായ മഴ പലയിടത്തും കനത്ത നാശനഷ്ടങ്ങളും വരുത്തിയിരുന്നു.
വടക്കുകിഴക്കൻ മേഖലയിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേയ്ക്കാണ് നിലവിൽ മൺസൂൺ മഴമേഘങ്ങൾ നീങ്ങുന്നത്.സെപ്തംബർ പകുതിയോടെ രാജസ്ഥാനിലൂടെയാണ് സാധാരണ ഗതിയിൽ മൺസൂൺ പെയ്തൊഴിഞ്ഞ് വിടവാങ്ങാറുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇന്ത്യയുടെ കാർഷിക സമൃദ്ധിക്ക് അത്യന്താപേക്ഷിതമാണ് ജൂൺ മുതൽ ദക്ഷിണേന്ത്യയിൽ നിന്നും ആരംഭിക്കുന്ന മൺസൂൺ. കേരളത്തിലും മഹാരാഷ്ട്രയിലും ശക്തമായ മഴയാണ് ഇത്തവണയും ലഭിച്ചതെന്നും കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാട്ടി.
Comments