ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇനി മുതൽ ലൈവ് സ്ട്രീം ചെയ്യും. ചൊവ്വാഴ്ച മുതൽ നടപടികൾ തത്സമയം കാണിക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ട് സുപ്രീംകോടതി ജഡ്ജിമാരുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രീംകോടതി നടപടികൾ ലൈവ്‌സ്ട്രീം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. സുപ്രീംകോടതിയിലെ എല്ലാ നടപടികളും ലൈവ് സ്ട്രീം ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിന്റെ ആദ്യ പടി എന്ന നിലയ്‌ക്കാണ് ഭരണഘടനാ ബെഞ്ചിലെ നടപടികൾ ലൈവ് സ്ട്രീം ചെയ്യാൻ തീരുമാനിച്ചത്. ഭരണഘടനാ ബെഞ്ചുകൾ ഇപ്പോൾ സുപ്രധാനമായ പല വിഷയങ്ങളിലും ചേരുന്നുണ്ട്. ദില്ലി സർക്കാരിന്റെ അധികാരം സംബന്ധിച്ച് ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായിട്ടുള്ള ബെഞ്ച് വാദം കേൾക്കുന്നുണ്ട്. ഈ വാദമായിരിക്കും ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നത്.
Comments