യോ​ഗയെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; ഭാരതത്തിൽ യോഗ പരിശീലിക്കുന്നതിനുള്ള 5 മികച്ച സ്ഥലങ്ങൾ പരിചയപ്പെടാം- 5 best places, practice Yoga, India
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

യോ​ഗയെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; ഭാരതത്തിൽ യോഗ പരിശീലിക്കുന്നതിനുള്ള 5 മികച്ച സ്ഥലങ്ങൾ പരിചയപ്പെടാം- 5 best places, practice Yoga, India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

യോഗയുടെ ഉത്ഭവസ്ഥാനമാണ് ഇന്ത്യ. ഭാരതത്തിന്റെ പുരാതന ശാരീരിക-ആത്മീയ പരിശീലനമായ യോ​ഗ പഠിക്കാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ ഭാരതത്തിന്റെ മണ്ണിലേയ്‌ക്ക് വരുന്നുണ്ട്. പ്രാപഞ്ചിക ഉണ്മയിൽ വ്യക്തിഗതമായ ഉണ്മയുടെ ലയനം എന്ന അർത്ഥമാണ് സംസ്കൃതത്തിലെ “യുജ്”എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ച ‘യോഗ’യ്‌ക്കുള്ളത്. 5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണിത്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണ് യോ​ഗ. യോഗാഭ്യാസങ്ങളും സംസ്‌കാരവും കൊണ്ട് ഭാരതത്തിൽ പ്രസിദ്ധമായ ചില സ്ഥലങ്ങളുണ്ട്. യോ​ഗാചാര്യൻമാർ നിർദ്ദേശിക്കുന്ന ഭാരതത്തിലെ അഞ്ച് സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം,

1. ഹിമാചൽ പ്രദേശ്

പടിഞ്ഞാറൻ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാചൽ പ്രദേശ് ഉത്തരേന്ത്യയിലെ അതിശയിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് ഇത്. പ്രകൃതിയുടെ മനോഹാരിത, മഞ്ഞുമൂടിയ പർവതങ്ങൾ, വർഷം മുഴുവനും നിറഞ്ഞു കവിയുന്ന നദികൾ, സമൃദ്ധമായ വനങ്ങൾ, അഗാധമായ മലയിടുക്കുകൾ എന്നിവയാൽ സമ്പന്നമാണ് ഹിമാചൽ പ്രദേശ്. ഹിമാലയം ശക്തവും ദൈവീകവുമായ നിരവധി ഊർജ്ജങ്ങളുടെ ഉറവിടമാണ്. യോഗയെ കുറിച്ചുള്ള അറിവ്, ആത്മീയത, സാർവത്രിക രഹസ്യങ്ങൾ എന്നിങ്ങനെയെല്ലാം ഹിമാലയത്തിൽ ലയിച്ചിരിക്കുന്നു. ബിജിലി മഹാദേവ ക്ഷേത്രം, സിയോൾസർ തടാകം, ചന്ദ്ര താൽ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെയുണ്ട്. വ്യാസൻ, മാർക്കണ്ഡേയ മുനി, ഋഷി ശ്രിംഗ്, അഗസ്ത്യ മുനി തുടങ്ങിയ മുനിമാർ ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന നിരവധി ​ഗുഹകളാൽ നിറഞ്ഞ സംസ്ഥാനമാണ്.

2. ഋഷികേശ്

“ലോകത്തിന്റെ യോഗ തലസ്ഥാനം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഋഷികേശ് സന്ദർശിക്കുക എന്നത് യോ​ഗയെ സ്നേഹിക്കുന്നവരുടെയും യാത്ര ഇഷ്ടപ്പെടുന്നവരുടെയും ഭാരതീയ സംസ്കാരത്തിൽ അഭിമാനിക്കുകയും ചെയ്യുന്നവരുടെ ആ​ഗ്രഹമാണ്. വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഒരു നഗരമായ ഋഷികേശ് ഹിമാലയ പർവതനിരകളോട് ചേർന്ന് കിടക്കുന്നു. സഞ്ചാരികൾക്ക് മറക്കാനാവാത്ത മനോഹര കാഴ്ചകൾ സമ്മാനിക്കാൻ ഋഷികേശിന് സാധിക്കും. ലക്ഷ്മൺ ജൂല, രാംചൂല, അളകനന്ദ, തുംഗനാഥ്, ബദരിനാഥ് തുടങ്ങിയവ ഋഷികേശിലെ വളരെ പ്രശസ്തമായ സ്ഥലങ്ങളാണ്.

3. ഗോവ

തെക്കൻ തീരദേശ സംസ്ഥാനമായ ഗോവ യാത്രികർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. കടൽത്തീരങ്ങളാൽ സമ്പന്നമായ നാടാണ് ​ഗോവ. ഉല്ലാസയാത്രയ്‌ക്ക് പോകുന്നവർക്ക് മാത്രമല്ല, യോ​ഗയെ ഇഷ്ടപ്പെടുന്നവർക്കും ധ്യാനിക്കാൻ താൽപ്പര്യമുള്ളവർക്കും എറ്റവും നല്ല സ്ഥലമാണ് ​ഗോവ. പരശുരാമന്റെ നാടായതിനാൽ ഗോവയുടെ മണൽത്തരികൾ പോലും ധന്യമാണ്. ആത്മീയതയ്‌ക്കും യോഗയ്‌ക്കും അനുയോജ്യമായ മണ്ണാണ് ​ഗോവയുടേതെന്ന് യോ​ഗാചാര്യന്മാർ പറയുന്നു.

4. കാശി

3,000 വർഷത്തെ ചരിത്രമുള്ള വാരണാസി, ബനാറസ് അല്ലെങ്കിൽ കാശി എന്നത് യോഗാഭ്യാസ കേന്ദ്രവും ഒരു പ്രധാന ഹൈന്ദവ ആരാധനാലയവും കൂടിയാണ്. ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രം എന്നതിലുപരി വാരണാസി നിഗൂഢത, ആത്മീയത, ആയുർവേദം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമാണ്. ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായ ഇത് അറിവിന്റെ നിധിയാണ്. ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്ന വ്യത്യസ്തമായ ഊർജ്ജം ഈ മണ്ണിൽ അടങ്ങിയിരിക്കുന്നു. ഇവിടുത്തെ അറിവും വേദഗ്രന്ഥങ്ങളും യോഗികളെ വാരണാസിയുടെ മണ്ണിലേയ്‌ക്ക് കൊണ്ടുവരുന്നതിൽ പ്രധാനമാണ്. ഒരു ആത്മീയ തലസ്ഥാനമായി കാശിയെ ഭാരതീയർ ഉൾക്കൊള്ളുന്നു.

5. തമിഴ്നാട്

തമിഴ്നാടിന് യോഗയുമായും ആത്മീയതയുമായും പുരാതനമായ ബന്ധമുണ്ട്. ആത്മീയ പണ്ഡിതനും പ്രബുദ്ധനുമായ അഗസ്ത്യ മുനി എഴുതിയ യോഗയെയും ആത്മീയതയെയും കുറിച്ചുള്ള വിവരങ്ങൾ തമിഴിൽ രചിച്ചിരിക്കുന്ന ദക്ഷിണേന്ത്യയിലെ പുരാതന ഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്നു. യോഗയെക്കുറിച്ചും ഇന്ത്യയുടെ പുരാതന സംസ്‌കാരത്തെക്കുറിച്ചും പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് ആത്മീയാനുഭൂതി നൽകുന്ന മധുര, വൈദീശ്വരൻ കോവിൽ തുടങ്ങിയ സ്ഥലങ്ങൾ തമിഴ്നാട്ടിലുണ്ട്.

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies