200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2026, 05:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മറ്റൊരു വമ്പന്‍ ക്ഷേത്ര ഇടനാഴി പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ബാരാബങ്കിയിലെ ലോധേശ്വര്‍ മഹാദേവ് ക്ഷേത്ര കോറിഡോറിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ നിര്‍വഹിക്കും. 2027 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ബാരാബങ്കിയിലെ ക്ഷേത്രപരിസരം സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിക്കുക. അയോധ്യയിലെ രാമക്ഷേത്രവും വാരണാസിയിലെ കാശി വിശ്വനാഥ് കോറിഡോറും പോലെ ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തെയും പ്രധാന തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഏകദേശം 20 ബീഘ (5.4 ലക്ഷം ചതുരശ്ര അടി) സ്ഥലത്താണ് കോറിഡോര്‍ വികസിപ്പിക്കുന്നത്. പദ്ധതിക്കായി ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന 127 വീടുകളും വ്യാപാര സ്ഥാപനങ്ങളും നീക്കം ചെയ്തു. നിയമപരമായ രേഖകളുള്ള ഉടമകള്‍ക്ക് 48 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്. 200 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ക്ഷേത്രത്തിന് ചുറ്റുമായി പ്രദക്ഷിണപാത, ഭംഗിയാര്‍ന്ന പ്രവേശന കവാടങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ക്ലോക്ക് റൂം, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടും. സമീപത്തെ അമൃത് സരോവറും നവീകരിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.

ലോധേശ്വര്‍ മഹാദേവ് ക്ഷേത്രം ഉത്തര്‍പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ബാരാബങ്കിയിലും സമീപ ജില്ലകളിലും ടൂറിസം വര്‍ധിപ്പിക്കാനും പ്രാദേശിക വ്യാപാരത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും ഇത് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ശ്രാവണ മാസത്തിലും മഹാശിവരാത്രി ദിനത്തിലും ലോധ്, ഗുര്‍ജര്‍, തോമര്‍, പാല്‍ ഉള്‍പ്പെടെയുള്ള വിവിധ സമുദായങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.

ഉന്നാവോ, ബന്ദ, ജലൗണ്‍, കാണ്‍പൂര്‍, ഹമീര്‍പൂര്‍, കാല്‍പി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് ഈ ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. അതേസമയം, മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്ര കോറിഡോര്‍ പദ്ധതിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളെ ലോകോത്തര തീര്‍ഥാടന കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനുള്ള യോഗി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതികളും നടപ്പാക്കുന്നത്.

Tags: UP CM Yogi AdityanathCorridorlay foundation for Lodheshwar Mahadev Temple
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies