എറണാകുളം: തുടർച്ചയായ ഇടിവിന് പിന്നാലെ ഉയർന്ന് സ്വർണ വില. പവന് 160 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,800 രൂപയായി.
ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4600 രൂപയായി. കഴിഞ്ഞ ദിവസം സ്വർണം പവന് 120 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണ വിലയിൽ ഉണർവ്വ് ഉണ്ടാകുന്നത്. വ്യാഴാഴ്ച സ്വർണ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു.
അതേസമയം ഈ മാസം സ്വർണ വിലയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 37,400 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില. സെപ്തംബർ 13 നായിരുന്നു അവസാനമായി സ്വർണത്തിന്റെ വില 37,400 എത്തിയിരുന്നത്. എന്നിൽ പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയായിരുന്നു.
Comments