അഭിമുഖം നൽകണമെങ്കിൽ തല മറയ്ക്കണമെന്ന് നിർദ്ദേശം; ഇറാനിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഭിമുഖം നൽകണമെങ്കിൽ തല മറയ്‌ക്കണമെന്ന് നിർദ്ദേശം; ഇറാനിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 01:15 pm IST
FacebookTwitterWhatsAppTelegram

ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശിച്ചതിന്റെ പേരിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായിട്ടുള്ള അഭിമുഖം റദ്ദാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തക ക്രിസ്റ്റ്യൻ അമൻപൂർ. സിഎൻഎന്റെ ചീഫ് ഇന്റർനാഷണൽ ആങ്കറാണ് അമൻപൂർ. അതോടൊപ്പം തന്നെ യുഎസ് പബ്ലിക് ബ്രോഡ്കാസ്റ്റർ പിബിഎസിന് വേണ്ടിയും ഇവർ ഷോ ചെയ്യാറുണ്ട്. യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായിട്ടാണ് ഇബ്രാഹിം റൈസിയുമായി അഭിമുഖം നിശ്ചയിച്ചത്. എന്നാൽ അഭിമുഖം നൽകുന്നതിന് മുന്നോടിയായി തല മറയ്‌ക്കണമെന്ന നിർദ്ദേശമാണ് അമൻപൂരിന് ലഭിച്ചത്. ബ്രിട്ടനിൽ ജനിച്ച അമൻപൂരിന്റെ പിതാവ് ഇറാൻ പൗരനാണ്.

ഇതോടെയാണ് അഭിമുഖം ഒഴിവാക്കുകയാണെന്ന് ഇവർ വ്യക്തമാക്കിയത്. ‘ ആ നിർദ്ദേശം ഞാൻ നിരസിച്ചു. ശിരോവസ്ത്രം ധരിക്കുന്ന പാരമ്പര്യം ഇല്ലാത്ത ന്യൂയോർക്കിൽ നിന്നാണ് ഞങ്ങൾ വരുന്നതെന്നും’ ഇവർ പറഞ്ഞു. ‘ ഇതിന് മുൻപും ഇറാൻ പ്രസിഡന്റുമാരെ ഇറാന് പുറത്ത് വച്ച് അഭിമുഖം നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ആവശ്യം ഇതുവരെ ആരും മുന്നോട്ടു വച്ചിട്ടില്ല. ഈ നിർദ്ദേശത്തോട് ഒരു രീതിയിലും യോജിക്കാൻ കഴിയില്ലെന്ന കാര്യം ഞാൻ അവരെ അറിയിച്ചുവെന്നും’ അവർ ട്വിറ്ററിൽ കുറിച്ചു. ശിരോവസ്ത്രം ധരിക്കാതെ ഒഴിഞ്ഞ കസേരയ്‌ക്ക് മുന്നിലിരിക്കുന്ന ഒരു ചിത്രവും അവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. അഭിമുഖം നടക്കുമ്പോൾ ഇബ്രാഹിം റൈസിക്ക് ഇരിക്കാനായി തയ്യാറാക്കിയിരുന്ന ഒഴിഞ്ഞ കസേരയ്‌ക്ക് അഭിമുഖമായി ഇരിക്കുന്ന ചിത്രമാണിത്.

ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തല മറയ്‌ക്കണമെന്നാണ് ഇബ്രാഹിം റൈസിയുടെ സഹായി അമൻപൂരിനോട് നിർദ്ദേശിച്ചത്. ഇറാനിൽ സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ മതപുരോഹിതരാണ് നൽകുന്നത്. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 22കാരിയായ യുവതിയെ കഴിഞ്ഞ ആഴ്ചയാണ് സദാചാര പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിനെതിരെ ഇറാനിൽ വലിയ രീതിയിൽ പ്രതിഷേധം നടന്നു വരികയാണ്. ഹിജാബുകൾ കത്തിച്ചും, മുടി മുറിച്ചും, തെരുവിലിറങ്ങിയാണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 31ഓളം ഇറാനിയൻ പൗരന്മാർ ഇതുവരെ പോലീസ് അടിച്ചമർത്തലിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

Tags: journalistIRAN PRESIDENT
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies