ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന നരേന്ദ്രമോദിയുടെ പുടിനോടുള്ള മുന്നറിയിപ്പിനെ പ്രശംസിച്ച് നേതാക്കൾ; സ്‌കാൻഡിനേവിയൻ-ബാൾട്ടിക് രാജ്യങ്ങളുടെ ഇഷ്ട നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന നരേന്ദ്രമോദിയുടെ പുടിനോടുള്ള മുന്നറിയിപ്പിനെ പ്രശംസിച്ച് നേതാക്കൾ; സ്‌കാൻഡിനേവിയൻ-ബാൾട്ടിക് രാജ്യങ്ങളുടെ ഇഷ്ട നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

ബ്രസൽസ്: ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന് പുടിന്റെ മുഖത്ത് നോക്കി വീണ്ടും ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആർജ്ജവത്തിന് പിന്തുണയുമായി സ്‌കാൻഡിനേവിയൻ-ബാൾട്ടിക് രാജ്യങ്ങളുടെ ഭരണാധികാരികൾ. എല്ലാ രാജ്യങ്ങളും പരസ്പരം അവരവരുടെ പ്രശ്‌നം പറഞ്ഞുതീർക്കാനുള്ള വേദികളിലെല്ലാം നരേന്ദ്രമോദിയുടെ പേര് എടുത്ത് പറയുന്നു. സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവേദികളിലും ഐക്യരാഷ്‌ട്ര സഭയിൽ പോലും നരേന്ദ്രമോദി നിറഞ്ഞു നിൽക്കുകയാണ്.

ന്യൂയോർക്കിൽ രണ്ടാഴ്ചയോളം തങ്ങുന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കർക്കാണ് നരേന്ദ്ര മോദി പ്രഭാവം നേരിട്ട് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വിദേശകാര്യമന്ത്രിയെ നേരിൽ കാണാൻ മത്സരിക്കുകയാണ് സ്‌കാൻഡിനേവിയൻ-ബാൾടിക് രാജ്യങ്ങളുടെ തലവന്മാർ. എല്ലാവരും നരേന്ദ്രമോദിയുടെ സന്ദർശനമാണ് ആവശ്യപ്പെടുന്നത്. ഒപ്പം പുടിനോട് പ്രധാനമന്ത്രി നടത്തിയ സംഭാഷത്തിലെ വാക്കുകളുടെ ഈ കാലഘട്ടത്തിലെ പ്രാധാന്യം ഏവരും എടുത്ത് പറഞ്ഞ് പ്രശംസിക്കുകയാണ്.

റഷ്യയുടെ അതിർത്തി പങ്കിടുന്ന നോർവേ, എസ്‌തോണിയ എന്നിവർ നാറ്റോയുടെ ഭാഗമെന്ന നിലയിൽ പ്രതിസന്ധിയിലാണ്. റഷ്യാ- യുക്രെയ്ൻ യുദ്ധത്തിന്റെ കെടുതി അനുവിക്കുന്ന രാജ്യങ്ങളുമാണ്. റഷ്യയുടെ ഉപരോധം ഇന്ധന രംഗത്ത് അനുഭവിക്കുന്നതിന്റെ പ്രശ്‌നങ്ങ ളാണ് ഇന്ത്യയുമായി ഇരുഭരണാധികാരികളും ചർച്ചചെയ്തത്.

‘എന്തു പ്രശ്‌നവും പരസ്പരം ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാനാകും. വിഷയങ്ങളിലെ ഗൗരവം പരമാവധി കുറയ്‌ക്കാനും സംഘർഷം ഇല്ലാതാക്കാനും ഇക്കാലത്ത് നിരവധി വേദികളുണ്ട്. എന്നിട്ടും അതി ശക്തരെന്ന് വിശേഷിപ്പിക്കുന്ന വൻരാജ്യങ്ങൾ തന്നെ ആദ്യമേ ആയുധമേന്തുകയാണ്. ഈ അക്രമവാസന ഈ യുഗത്തിന് ചേരുന്നതല്ല.’ നരേന്ദ്രമോദി പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ഷാൻഹായിൽ നടത്തിയ പ്രസ്താവനയുടെ അലയൊലി ഇനിയും അവസാനിച്ചിട്ടില്ല.

ഐക്യരാഷ്‌ട്രസഭ പോലും പറയാൻ മടിച്ച മുന്നറിയിപ്പ് നിറഞ്ഞ വാചകം എന്നാണ് സ്‌കാൻഡിനേവിയൻ നോർവീജിയൻ ഭരണാധികരികൾ നരേന്ദ്രമോദിയുടെ തുറന്നുപറച്ചിലിനെ വിശേഷിപ്പിച്ചത്. രണ്ടാം തവണയാണ് നരേന്ദ്രമോദി പുടിനോട് യുദ്ധത്തിനെതിരെ സംസാരിക്കുന്നത്. യുക്രെയ്‌നെ റഷ്യ ആക്രമിച്ച ഉടൻ ടെലഫോണിലൂടെയാണ് ആദ്യം നരേന്ദ്രമോദി പുടിനെ വിളിച്ച് സംസാരിച്ചിരുന്നു.

ആരാണ് പുടിനുമായി സംസാരിക്കേണ്ടത് എന്ന വിഷയത്തിൽ പോലും നരേന്ദ്രമോദി എന്ന ഇച്ഛാശക്തിയുടെ പ്രതീകമാണ് എവരുടേയും മനസ്സിൽ ഒരു പോലെ തെളിഞ്ഞത്. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ജർമ്മനിയും ഒരുമിച്ചെടുത്ത തീരുമാനം ഏറെ തന്ത്രപരവും അതേസമയം ചരിത്രവുമാണ്.

ഇന്ത്യ എത്രകണ്ട് ലോകസമാധാനത്തിന്റെ വക്താവായിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഇന്നിതാ ചെറുരാജ്യങ്ങൾക്ക് പോലും അവരുടെ സ്വന്തം ആഭ്യന്തര പ്രശ്‌നത്തിൽ നരേന്ദ്രമോദിയുടെ വാക്കുകളെ എടുത്തുപ്രയോഗിക്കുന്നു. അത്രയേറെ ആഴത്തിലാണ് ലോക നേതാക്കളുടെ നെഞ്ചിൽ ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന പ്രധാനമന്ത്രിയുടെ വാക്കിലൂടെ പതിഞ്ഞിരിക്കുന്നത്.

Tags: jayasankar
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies