കമ്യൂണിസ്റ്റ് ഭീകരതയുടെ അന്ത്യം ബീഹാറിലും ജാർഖണ്ഡിലും തന്നെ ; സൈന്യത്തിന്റെ ജാഗ്രതയെ അഭിനന്ദിച്ച് അമിത്ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരതയുടെ അന്ത്യം ബീഹാറിലും ജാർഖണ്ഡിലും തന്നെ ; സൈന്യത്തിന്റെ ജാഗ്രതയെ അഭിനന്ദിച്ച് അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 06:26 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകരരുടെ എല്ലാ പ്രവർത്തനങ്ങളും ബീഹാറിലും ജാർഖണ്ഡി ലുമായി അന്ത്യംകുറിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബീഹാറിലും ജാർഖണ്ഡിലും കമ്യൂണിസ്റ്റ് ഭീകരത അവരുടെ അവസാന നാളുകളിലാണ്. രാജ്യ ദ്രോഹികളെ അമർച്ചചെയ്യുന്നതിൽ അർദ്ധസൈനിക വിഭാഗമായ സീമാ സശസ്ത്ര ബൽ വിഭാഗം നൽകുന്ന സേവനം അഭിനന്ദനാർഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

‘സീമാ സശസ്ത്ര ബൽ ജവാന്മാർ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായിട്ടാണ് പോരാടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിൽ നിർണ്ണായക പങ്കാണ് എസ്എസ്ബി വഹിക്കുന്നത്. ബീഹാറിലും ജാർഖണ്ഡിലും വെച്ചുതന്നെ കമ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കും.’ അമിത് ഷാ പറഞ്ഞു.

ഇന്ത്യയുടെ നിർണ്ണായക അതിർത്തികളിൽപ്പെട്ട മേഖലകളാണ് ബീഹാറും ജാർഖണ്ഡും. നേപ്പാളും ഭൂട്ടാനും അതിർത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിലൂടെ കമ്യൂണിസ്റ്റ് ഭീകരർ കടന്നുകയറുന്നത് തടയുന്നത് എസ്എസ്ബിയാണെന്നതിൽ അഭിമാനമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഡൽഹിയിൽ ഇരുന്ന് ചിന്തിച്ചാൽ അതിർത്തിയിലെ ചുമതലകളിൽ എന്താണ് വെല്ലുവിളി എന്ന് തോന്നുക സ്വാഭാവികമാണ്. കാരണം നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ സുഹൃദ് രാജ്യമെന്നതാണ് ഏവരുടേയും ഇത്തരം ചിന്തകൾക്ക് അടിസ്ഥാനം. എന്നാൽ തുറന്നു കിടക്കുന്ന അതിർത്തികളാണ് ഏറ്റവും ഭീഷണിയുള്ള പ്രദേശമെന്ന് മറക്കരുത്. അവിടെ നിതാന്ത ജാഗ്രതയാണ് എസ്എസ്ബി പുലർത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

Tags: communist terror
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies