ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാം; ഐക്യരാഷ്ട്ര സഭയിൽ നന്ദി അറിയിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാം; ഐക്യരാഷ്‌ട്ര സഭയിൽ നന്ദി അറിയിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 05:11 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്. കൊറോണ വ്യാപനത്തിൽ തങ്ങളുടെ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ വാക്സിനുകൾ നൽകി അകമഴിഞ്ഞ സഹായമാണ് ഇന്ത്യ ചെയ്തത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണെന്ന് ഐക്യരാഷ്‌ട്ര സഭയിൽ സ്മിത്ത് പറഞ്ഞു.

കൊറോണ വ്യാപനത്തിൽ ഇന്ത്യയിൽ നിന്നും വാക്സിൻ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ലോകതത്തകമാനം പടർന്നു പിടിച്ച കൊറോണയിൽ നിന്നും ജനങ്ങളെ രക്ഷപെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ വാക്സിനേഷന് ഇന്ത്യ നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിദേശകാര്യ മന്ത്രി ജയശങ്കറിന്റെയും നേതൃത്വത്തിലുള്ള സർക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് സ്മിത്ത് സൂചിപ്പിച്ചു.

വികസിപ്പിച്ചെടുത്ത വാക്സിനുകൾ മറ്റു രാജ്യത്തേക്ക് കയറ്റി അയക്കാനുള്ള ശ്രമം ഇന്ത്യ നടത്തി. ജമൈക്ക എല്ലാ അർത്ഥത്തിലും ഇന്ത്യയുമായി സാമ്യം ഉള്ള രാജ്യമാണ്. ജനാധിപത്യ മൂല്യങ്ങളും, ചരിത്രത്തിലെ പൊതു ബന്ധങ്ങളും, കോമൺവെൽത്തിലെ പങ്കാളിത്തവും, പാർലമെന്ററി ജനാധിപത്യ സംവിധാനവും, ഇംഗ്ലീഷ് ഭാഷയും, ക്രിക്കറ്റിനോടുള്ള ഇഷ്ടവുമെല്ലാം ഏകദേശം ഒരുപോലെയാണെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.

ഗയാന വിദേശ കാര്യ മന്ത്രി ഹ്യൂഗ് ഹിൽട്ടണും ഇന്ത്യയുടെ പ്രവർത്തനത്തെ പ്രശംസിച്ചു. ഗയാന ഒരു ചെറു രാജ്യമാണ്. ഇന്ത്യയുടെ വളർച്ച ഇപ്പോഴും മാനുഷിക വികാസത്തിന് പ്രാധാന്യം നൽകി കൊണ്ടാണ്. മറ്റേത് വികസനം നടപ്പാക്കിയാലും ഇന്ത്യ മനുഷ്യന് പ്രാധന്യം നൽകിയതിന് ശേഷമേ അത് നടപ്പിലാക്കാൻ ശ്രമിക്കു എന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് മാൽദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് പറഞ്ഞു. പലപ്പോഴും ദുരന്തങ്ങൾ ഉണ്ടായപ്പോഴും സാമ്പത്തികമായും മറ്റു പല മാർഗ്ഗത്തിലൂടെയും തങ്ങളെ സഹായിച്ചത് ഇന്ത്യയാണ്.

അവരുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കാനാണ് മാൽദ്വീപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ പ്രശംസിച്ചു കൊണ്ട് പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 75-ാം വാർഷികത്തിലും ഐക്യരാഷ്‌ട്ര സഭയുമായുള്ള ഉൽപ്പാദന രംഗത്തെ സഹകരണം വളരെ വലുതാണ്. നിരവധി പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുമായുള്ള ബന്ധം നിലനിർത്താനാണ് താൽപര്യമെന്ന് അബ്ദുള്ള ഷഹീദ് കൂട്ടിച്ചേർത്തു.

Tags: Narendra ModiINIDAU N
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies