വയനാട്: മാനന്തവാടിയിൽ 86 പിഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ. പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയതിനാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേയ്ക്ക് മാനന്തവാടി മജിസ്ട്രേറ്റ് കോടതിയാണ് 86 പേരെ റിമാൻഡ് ചെയ്തത്. പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റുമെന്ന് കോടതി വ്യക്തമാക്കി.
ഹർത്താൽ ആക്രമണങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 308 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1287 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കി.
തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേർ അറസ്റ്റിലാണ്. 151 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം സിറ്റിയിൽ 27 കേസ് രജിസ്റ്റർ ചെയ്തു. 169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 പേർ കരുതൽ തടങ്കലിലാണ്.
ആലപ്പുഴയിൽ 15 കേസ് കൂടി രജിസ്റ്റർ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. 71 പേർ കരുതൽ തടങ്കലിലാണ്. കോട്ടയത്ത് 28 കേസിൽ 215 അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കിയിൽ നാല് കേസിൽ 16 പേർ അറസ്റ്റിലായി. മൂന്ന് പേർ കരുതൽ തടങ്കലിലാണ്. എറണാകുളത്ത് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 16 പേർ തടങ്കലിലുമാണ്. തൃശൂർ റൂറലിൽ ഒൻപത് കേസ് രജിസ്റ്റർ ചെയ്തു. പത്ത് പേരുടെ അറസ്റ്റും പത്ത് പേരെ കരുതൽ തടങ്കലിലും പ്രവേശിപ്പിച്ചു.
പാലക്കാട് 7 കേസിൽ, 46 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 35 പേർ കരുതൽ തടങ്കലിലാണ്. മലപ്പുറത്ത് 34 കേസിൽ 141 പേർ അറസ്റ്റിലായി. 128 പേർ കരുതൽ തടങ്കലിലാണ്. കോഴിക്കോട് സിറ്റി പരിധിയിൽ 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 26 പേർ അറസ്റ്റിലായി. 21 പേർ കരുതൽ തടങ്കലിലാണ്. വയനാട് അഞ്ച് കേസിൽ 114 പേരെ അറസ്റ്റ് ചെയ്തു. 19 പേർ കരുതൽ കസ്റ്റഡിയിലാണ്. കണ്ണൂർ സിറ്റിയിൽ 26 കേസ് കൂടി രജിസ്റ്റർ ചെയ്തു. 31 പേർ അറസ്റ്റിലായി. 101 പേർ കരുതൽ തടങ്കലിലുണ്ട്. കാസർഗോഡ് ജില്ലയിൽ 10 കേസിൽ 52 അറസ്റ്റ് രേഖപ്പെടുത്തി. 34 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
Comments