മുംബൈ: കളരിപ്പയറ്റ് അഭ്യസിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് തെന്നിന്ത്യൻ നടി കാജൾ അഗർവാൾ. കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 വിന് വേണ്ടിയാണ് നടി കളരി അഭ്യസിക്കുന്നത്. കാജൾ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാളും പരിചയും കൊണ്ടുള്ള അഭ്യാസ മുറയും, മറ്റ് അഭ്യാസങ്ങളുടെ പരിശീലനവുമാണ് കാജൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി കളരിപ്പയറ്റ് അഭ്യസിച്ചുവരികയാണെന്ന് താരം പറയുന്നു. അൽപ്പം കഠിനമാണെങ്കിലും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി കളരിപ്പയറ്റ് ഏറെ നല്ലതാണെന്നും നടി ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കുന്നുണ്ട്.
യുദ്ധ ഭൂമിയിൽ പരിശീലിക്കേണ്ട ഒന്നാണ് കളരി. മാസനികവും ശാരീരികവുമായ ആരോഗ്യം ആരോഗ്യം വേണ്ടവർക്ക് കളരി അഭ്യാസം മികച്ച വ്യായാമ മുറയാണ്. കഴിഞ്ഞ മൂന്ന് വർഷമായി താൻ കളരി അഭ്യസിക്കുന്നു. വളരെ ക്ഷമയോടെയും ഉത്സാഹത്തോടെയുമാണ് താൻ കളരി പഠിച്ചെടുത്തത്. തന്നെ പഠിപ്പിക്കുന്ന മാസ്റ്റേഴ്സിന് നന്ദിയെന്നും കാജൾ അഗർവാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Comments