നിരോധിത ഭീകര സംഘടനായ പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്ന് പണം നൽകാൻ ആയിരക്കണക്കിന് ആളുകൾ; അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരോധിത ഭീകര സംഘടനായ പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്ന് പണം നൽകാൻ ആയിരക്കണക്കിന് ആളുകൾ; അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്ന് പണം നൽകാൻ ആയിരക്കണക്കിന് ആളുകൾ. അറസ്റ്റിലായ പി എഫ് ഐ നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പിഎഫ്ഐയുടെ വിവിധ അക്കൗണ്ടുകളിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് എത്തുന്നത്.

വിദേശത്തു നിന്നും പണം സ്വീകരിക്കാറുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് കെ എ റൗഫ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നും പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തുന്നതെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ഇ ഡി പറയുന്നു. പണം സ്വീകരിക്കുന്നത് സർക്കർ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെയാണ്. 1976ലെ വിദേശ പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമം അനുസരിക്കാതെയാണ് ഇവർ പണമിടപാടുകൾ നടത്തിയിരുന്നത്.

പോപ്പുലർ ഫ്രണ്ടുകാർ നിരവധി വർഷങ്ങളായി രാജ്യത്തിനകത്തും പുറത്തു നിന്നുമായി അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ കൈമാറിയിട്ടുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ക്രിമിനൽ ഗൂഢാലോചന പ്രകാരമാണ് ഇവർ പണം സ്വീകരിച്ചത്. വിവിധ ഇടങ്ങളിൽ നിന്നും സ്വരൂപിച്ച പണം വിവിധ ലെയറുകളിലുള്ള ബാംങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരവുമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവമാണിതെന്ന് അന്വേഷണ ഏജസികൾ വ്യക്തമാക്കുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നമാസ്‌ സമയത്ത് പള്ളികൾ വഴി പണമിടപാട് നടത്തുന്നു. കൂടുതലായും ഇവർ വിദേശത്തു നിന്നും പണം സ്വീകരിച്ചിരുന്നത് റമദാൻ മാസത്തിലായിരുന്നു. പള്ളി ഇമാമിന്റെയും പള്ളിയുടെയും പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്കാണ് കൂടുതലായും വിദേശത്തു നിന്ന് പണം അയച്ചിരുന്നതെന്ന് പോപ്പുലർ ഫ്രണ്ട് ഡൽഹി സംസ്ഥാന ഓഫീസ് സെക്രട്ടറി അബ്ദുൾ മുഖീതിനെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായത്.

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും പണം വരുന്നുണ്ടെങ്കിലും അയയ്‌ക്കുന്നവരുടെ വിവരങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അബ്ദുൾ മുഖീതിനെ ചോദ്യം ചെയ്തതിൽ നിന്നും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കള്ള പണ നിരോധന നിയമത്തിലെ സെക്ഷൻ 50ൽ പറയുന്നതനുസരിച്ച് ഗുരുതര കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള പള്ളികളിൽ എത്തി നമാസിന്റെ പേരിൽ ഇവർ പണം ശേഖരിക്കുന്ന പ്രവർത്തനമാണ് നടത്തിവന്നിരുന്നതെന്ന് ഇ ഡി ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

പണം അയച്ചവരുടെ പ്രതികരണം തങ്ങൾക്ക് പോപ്പുലർ ഫ്രണ്ടുമായോ അവരുടെ പ്രവർത്തനങ്ങളുമായോ യാതൊരു തരത്തിലുള്ള ബന്ധമില്ലെന്ന് ദാതാക്കളിൽ ചിലരുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്നും അറിയാൻ സാധിച്ചു. ഇവർ നൽകിയ പണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് എത്തിയ പണം പോപ്പുലർ ഫ്രണ്ട് നേതാക്കൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്നത് ഗുരുതരമായ സംശയത്തിന് ഇടവരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പി എഫ് ഐ അക്കൗണ്ടുകളിൽ എത്തിയത് കള്ളപ്പണമാണെന്നും, പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും നിയമം ലംഘിച്ചാണ് പണമിടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags: TerroristsPOPPULAR FROND
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies