അഹമ്മദാബാദ്: ഗുജറാത്തിന്റെ മുഖഛായ മാറ്റുന്ന ഒന്നാണ് അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ പുനർവികസന പദ്ധതി. ഡൽഹി, അഹമ്മദാബാദ്, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് 10,000 കോടി രൂപ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇപ്പോൾ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ പുനർനിർമ്മാണ മാതൃകയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
എന്തൊക്കെയാണ് അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ വരുത്തുന്ന മാറ്റങ്ങൾ,
- ട്രാക്കുകൾക്ക് മുകളിൽ 648 മീറ്റർ X 140 മീറ്റർ വീതിയിൽ മേൽക്കൂര പ്ലാസ നിർമ്മിക്കും.
- ബുള്ളറ്റ് ട്രെയിൻ, മെട്രോ സ്റ്റേഷൻ, നിലവിലുള്ള ബിആർടി, സിറ്റി ബസുകൾ, ടാക്സികൾ എന്നിവയുമായി സംയോജിത കണക്റ്റിവിറ്റി.
- 13 ലെയ്ൻ കിലോമീറ്റർ എലിവേറ്റഡ് റോഡ് ശൃംഖല ആസൂത്രണം ചെയ്തിട്ടുണ്ട്.
- മോധേര സൂര്യക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂറ്റൻ കമാനവും സ്റ്റേഷനിലുടനീളം ക്ഷേത്രത്തിന്റെ വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയുള്ള രൂപമാറ്റങ്ങൾ.
- പുതിയ വലിയ ടവറുകളും കമാനങ്ങളും.
Comments