പാകിസ്താനിൽ വൻ കർഷക പ്രതിഷേധം; സർക്കാരിനെതിരെ കർഷകർ തലസ്ഥാനത്തേക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ച് സുരക്ഷാസേന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ വൻ കർഷക പ്രതിഷേധം; സർക്കാരിനെതിരെ കർഷകർ തലസ്ഥാനത്തേക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ച് സുരക്ഷാസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 11:00 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ കർഷക പ്രതിഷേധം. പാക് പഞ്ചാബിൽ നിന്നുൾപ്പെടെ 25,000 ത്തിലധികം കർഷകർ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് യാത്ര തുടങ്ങി. ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കണമെന്നും രാസവളത്തിന്റെ വില കുറയ്‌ക്കണമെന്നും വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.

പാകിസ്താനി ഫാർമർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ. തലസ്ഥാനമായ ഇസ്ലാമാബാദിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബസുകളിലും ചെറു വാഹനങ്ങളിലും ട്രെയിൻ മാർഗവുമാണ് കർഷകർ തലസ്ഥാനത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. പാകിസ്താനിലെ വിവിധയിടങ്ങളിൽ നടന്നുവരുന്ന പ്രതിഷേധ പരമ്പരയുടെ ഭാഗമായിട്ടാണ് കർഷകരുടെ പ്രകടനം. ഇവർ തലസ്ഥാനത്തേക്ക് എത്താനുളള എല്ലാ എൻട്രി പോയിന്റുകളും സുരക്ഷാസേന അടച്ചിട്ടുണ്ട്.

വൈദ്യുതി നിരക്ക് യൂണിറ്റിന് 5.3 രൂപയായി പുനർനിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം. വൈദ്യുതി ചാർജ്ജിൽ നിലവിൽ ഈടാക്കുന്ന ബാക്കി നികുതികൾ ഒഴിവാക്കി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. രാസവളത്തിന്റെ കരിഞ്ചന്ത വിൽപന തടയണമെന്നും യൂറിയയുടെ വർദ്ധിപ്പിച്ച വില കുറയ്‌ക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. യൂറിയയ്‌ക്ക് 400 ശതമാനമാണ് വില ഉയർന്നിട്ടുളളത്.

ഗോതമ്പ് മൗണ്ടിന് 2,400 രൂപ നിരക്കിൽ നിശ്ചയിക്കണമെന്നും കരിമ്പിന് 280 രൂപയും പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക മേഖലയെ ഒരു വ്യവസായമായി പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. രാഷ്‌ട്രീയ നേതാക്കളോ ഭരണകർത്താക്കളോ ആണ് തങ്ങളുമായി ചർച്ച നടത്തേണ്ടതെന്നും പോലീസ് അല്ലെന്നുമാണ് ഇവരുടെ നിലപാട്.

Tags: ഇസ്ലാമാബാദ്
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies