ഫ്ലോറിഡയിലെ വെള്ളപ്പൊക്കത്തിൽ ഒഴുകി പോയത് 10 കോടിയുടെ ആഡംബര കാർ; തന്റെ മഞ്ഞ മക്ലാരൻ പി1 സൂപ്പർകാർ നഷ്ടമായ സങ്കടം പങ്കുവെച്ച് ഉടമ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഫ്ലോറിഡയിലെ വെള്ളപ്പൊക്കത്തിൽ ഒഴുകി പോയത് 10 കോടിയുടെ ആഡംബര കാർ; തന്റെ മഞ്ഞ മക്ലാരൻ പി1 സൂപ്പർകാർ നഷ്ടമായ സങ്കടം പങ്കുവെച്ച് ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 07:12 am IST
Facebook
Twitter
WhatsAppTelegram

അമേരിക്കയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റും കനത്ത വെള്ളപ്പൊക്കവും വലിയ നാശ നഷ്ടങ്ങളാണ് ഇതിനോടകം വരുത്തിയികരിക്കുന്നത്. അമേരിക്കയിലെ 24 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയാണ്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ നാശം വിതച്ചത് ഫ്ലോറിഡയിലാണ്. പലരും തങ്ങൾക്കുണ്ടായ നഷ്ടങ്ങളെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുന്നുണ്ട്. ഇപ്പോൾ അത്തരത്തിലൊരു പോസ്റ്റാണ് വൈറലാവുന്നത്. ഫ്ലോറിഡയിൽ നിന്നുള്ള ഒരാൾ തന്റെ ആഡംബര കാറായ പുതിയ മക്ലാരൻ പി1 സൂപ്പർകാർ നഷ്ടമായ സങ്കടമാണ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ 1 മില്യൺ ഡോളർ വിലമതിക്കുന്ന മക്ലാരൻ പി1 സൂപ്പർകാർ ഇയാൻ ചുഴലിക്കാറ്റിൽ ഒലിച്ചുപോയതായി എർണി എന്ന വ്യക്തിയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങി താഴുന്ന തന്റെ മഞ്ഞ നിറമുള്ള മക്ലാരന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് മക്ലാരൻ ഗാരേജിലൂടെ ഒഴുകി പോയെന്നും എർണി പറഞ്ഞു. പിന്നാലെ നിരവധി വാഹന പ്രേമികളാണ് ദുഃഖം രേഖപ്പെടുത്തി പോസ്റ്റിന്റെ താഴെ പ്രത്യക്ഷപ്പെട്ടത്. ‘ഇത് ഹൃദയം തകർക്കുന്ന കാഴ്ചയാണ്’, ‘നഷ്ടം അനുഭവിക്കുന്ന ആ മനുഷ്യന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു’ എന്നിങ്ങനെ വാഹനപ്രേമികൾ ദുഃഖം രേഖപ്പെടുത്തുന്നു. അതേസമയം, നിരവധി വാഹനങ്ങൾക്കാണ് ഇയാൻ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നാശം സംഭവിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ശക്തവും വേഗതയേറിയ കാറുകളിലൊന്നാണ് മക്ലാരൻ P1. വാഹനങ്ങളുടെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളാണ് മക്ലാരൻ പ്രധാനമായും വാങ്ങുന്നത്. 903 എച്ച്‌പി കരുത്തും 900 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുള്ള 3.8 ലിറ്റർ വി8 ട്വിൻ-ടർബോ ഹൈബ്രിഡ് എഞ്ചിനാണ് മക്ലാരൻ P1-ന് കരുത്ത് പകരുന്നത്. ഈ സൂപ്പർകാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 350 കിലോമീറ്ററാണ്. അതിശക്തമായ എഞ്ചിൻ 2.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മക്ലാരൻ P1-ന് കരുത്തേകുന്നു.

6.8 സെക്കൻഡിനുള്ളിൽ 200 കി.മീ വേ​ഗത കൈവരിക്കാനും മക്ലാരൻ P1-ന് കഴിയുന്നു. P1 ന്റെ ഭാരം 1.5 ടണ്ണിൽ താഴെയായതിനാൽ ശക്തമായ പ്രകടനം കാഴ്ച വെയ്‌ക്കാൻ വാഹനത്തിന് കഴിയുന്നു. വൻ തോതിൽ ഉത്പാദിപ്പിക്കുന്ന ഒരു കാർ അല്ല മക്ലാരൻ പി1. പരിമിതമായ എണ്ണത്തിൽ നിർമ്മിക്കുകയും ഉപഭോക്താക്കളുടെ ഇഷ്ടം അനുസരിച്ച് മാറ്റങ്ങൾ വരുത്തി വിറ്റഴിക്കുന്നതുമായ ഒരു വാഹനമാണ് മക്ലാരൻ. വാഹനത്തിന്റെ അടിസ്ഥാന വില 1.35 മില്യൺ ഡോളറാണ്. അതായത്, ഏകദേശം 10 കോടി രൂപ. അതിനാൽ, വെള്ളപ്പൊക്കത്തിൽ ഇത്രയും വില പിടിപ്പുള്ള കാർ നഷ്‌ടപ്പെടുന്നത് തീർച്ചയായും സങ്കടകരമാണ്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies