അയോദ്ധ്യയിലെ സരയു നദിക്കരയിൽ നിന്നും ഒരു മാന്ത്രിക യാത്ര; ശ്രീരാമനായി പ്രഭാസ്; 'ആദിപുരുഷ്' ക്യാരക്ടർ പോസ്റ്റർ- Prabhas, Adipurush, FIRST look
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അയോദ്ധ്യയിലെ സരയു നദിക്കരയിൽ നിന്നും ഒരു മാന്ത്രിക യാത്ര; ശ്രീരാമനായി പ്രഭാസ്; ‘ആദിപുരുഷ്’ ക്യാരക്ടർ പോസ്റ്റർ- Prabhas, Adipurush, FIRST look

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 08:02 am IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസ് നായകനായ ആദിപുരുഷ്. സിനിമയുടെ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഓം റാവത്ത്‌ സംവിധാനം ചെയ്യുന്ന ആദിപുരുഷ് രാമായണത്തിന്റെ ആധുനിക പുനരാഖ്യാനമാണ്. ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. ‘യുപിയിലെ അയോദ്ധ്യയിൽ സരയു നദിക്കരയിൽ നിന്നും ഒരു മാന്ത്രിക യാത്ര ആരംഭിക്കുമ്പോൾ ഞങ്ങളോടൊപ്പം നിങ്ങളും ചേരൂ’ എന്ന കുറിപ്പോടെയാണ് ആദിപുരുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പ്രഭാസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്നു’ എന്ന വാക്യത്തോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഒക്ടോബർ 2-ന് അണിയറ പ്രവർത്തകർ പുറത്തുവിടും.

ഭഗവാൻ രാമനായി പ്രഭാസ് വേഷമിടുമ്പോൾ രാവണനായി സെയ്ഫ് അലി ഖാനാണ് എത്തുക. സീതയായി കൃതി സനോൻ, ലക്ഷ്മണനായി സണ്ണി സിംഗ്, ഹനുമാൻ ആയി ദേവദത്ത നാഗേ എന്നിവരും വേഷമിടുന്നു. ഇവരെ കൂടാതെ വത്സൽ ഷേത്ത്, സോണാൽ ചൗഹാൻ, തൃപ്തി തോരാദ്മൽ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. രാവണൻ തട്ടികൊണ്ടുപോയ സീത ദേവിയെ രക്ഷിച്ച് തിരികെ എത്തിക്കുന്ന ഭാ​ഗമാണ് ആദിപുരുഷനിൽ ദൃശ്യവത്കരിക്കുന്നത്. പീരിയഡ് ആക്ഷൻ ചിത്രമായ തൻഹാജിയ്‌ക്ക് ശേഷം ഓം റാവത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമാണ് ആദിപുരുഷ്. 500 കോടിയിലധികം മുതൽ മുടക്കിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്.

100-ലധികം ദിവസങ്ങൾ കൊണ്ടാണ് ആദിപുരുഷ് ചിത്രീകരിച്ചരിക്കുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത്‌, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടി-സീരീസ് ഫിലിംസാണ് തിയറ്റുകളിലെത്തിക്കുന്നത്. കാർത്തിക് പളനി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സച്ചേത് ടണ്ടനും പരമ്പര ടണ്ടനും ചേർന്നാണ് സം​ഗീതം നൽകുന്നത്. ​ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ആദിപുരുഷ് എത്തുക. 2023 ജനുവരി 12-ന് ചിത്രം റിലീസ് ചെയ്യും.

 

 

 

 

Tags: AdipurushPrabhasFirst Look
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies