ബംഗളൂരു: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവതിയ്ക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബംഗളൂരുവിലാണ് സംഭവം. ആളുകൾ ഇരുവരെയും തടഞ്ഞ് നിർത്തി അധിക്ഷേപിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെന്ന കാരണത്തിലാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
മുസ്ലീം പെൺകുട്ടിയും ഹിന്ദു യുവാവും ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ ബൈക്ക് തടയുകയായിരുന്നു. ബൈക്ക് തടഞ്ഞ ഇസ്ലാംപൂർ സ്വദേശിയായ ഹുസൂരും സംഘവും യുവതിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തി. തുടർന്ന് വഴി തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ അക്ബർ എന്നയാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments