ആർഎസ്എസ് വിരോധം വെച്ചുപുലർത്തുന്നവർ കുരുടൻ ആനയെ കണ്ടപോലെ ; ലോകം മുഴുവൻ നിശബ്ദമായി പ്രവർത്തിക്കുന്ന പ്രചാരക സംവിധാനത്തെ ആദ്യം പഠിക്കൂ ; കിടിലൻ മറുപടിയുമായി അണ്ണാമലൈ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് വിരോധം വെച്ചുപുലർത്തുന്നവർ കുരുടൻ ആനയെ കണ്ടപോലെ ; ലോകം മുഴുവൻ നിശബ്ദമായി പ്രവർത്തിക്കുന്ന പ്രചാരക സംവിധാനത്തെ ആദ്യം പഠിക്കൂ ; കിടിലൻ മറുപടിയുമായി അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 03:10 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ആർഎസ്എസ്‌നെതിരെ അന്ധമായ വിരോധം വെച്ചുപുലർത്തുന്നവരുടെ വിശദീകരണം കുരുടന്മാർ ആനയെ കണ്ടപോലെയെന്ന പരിഹാസവുമായി അണ്ണാമലൈ. രാജ്യം മുഴുവൻ പോപ്പുലർ ഫ്രണ്ടിനെതിരെ നടക്കുന്ന റെയ്ഡിന് പിന്നിൽ ആർഎസ്എസ് ആണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബിജെപി അദ്ധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ അണ്ണാമലൈ. കോടതിവിധിയുണ്ടായിട്ടും സ്റ്റാലിൻ ആർഎസ്എസ് വിജയദശമി പഥസഞ്ചലനങ്ങൾക്ക് എതിരുനിൽക്കുന്നതിനെ അണ്ണാമലൈ വിമർശിച്ചു.

ഒരു പ്രദേശത്ത് ഒരു കൊടിയും വെച്ച് പത്തുപേരിരുന്ന് ലെറ്റർഹെഡിൽ പരാതി എഴുതി കൊടുത്താൽ ഇല്ലാതാകുന്നതല്ല ലോകംമുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ പ്രസ്ഥാനം. നിങ്ങളെല്ലാം ആർഎസ്എസിനെ എതിർക്കുന്നത് ഒന്നും അറിയാതെയാണെന്നും അണ്ണാമലൈ പറഞ്ഞു. നിങ്ങളാദ്യം ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി മറ്റ് എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് ആർഎസ്എസ് എന്താണ് ചെയ്യുന്നതെന്ന് പഠിക്കുക. അതിന് ശേഷം ഈ പ്രസ്ഥാനത്തെ വിമർശിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

‘ ഒരു പ്രദേശത്ത് ഒരു കൊടികെട്ടും. നാല് തൂണുംനാട്ടി ഒരു ഓഫീസും ഇടും. പിന്നെ പത്തുപേരിരുന്ന് ഒരു ലെറ്റർ ഹെഡിൽ പരാതി എഴുതി കൊടുക്കും. ഇങ്ങനെയാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ കരുതിയോ ? ആർ.എസ്.എസിന്റെ പ്രചാരക സംവിധാനം നിങ്ങളെല്ലാം കാണുന്ന രാഷ്‌ട്രീയ സംവിധാനത്തേക്കാൾ ആയിരം മടങ്ങ് വലുപ്പമുള്ളതാണ്. ഇത് ഒരു അഖില ലോക പ്രസ്ഥാനം. അമേരിക്ക മുതൽ ശ്രീലങ്ക വരെ നിരവധി വിദേശരാജ്യങ്ങളിലടക്കം ഇരുന്ന് നമ്മുടെ ദേശത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ച്  ലോകനന്മയ്‌ക്കായി പ്രവർത്തിക്കുന്ന പ്രചാരകരെ ആദ്യം നിങ്ങൾ മനസ്സിലാക്ക ണമെന്നും അണ്ണാമലൈ പറഞ്ഞു.

1925ൽ ആരംഭിച്ച് ഇന്ന് നൂറാം വർഷത്തിലേയ്‌ക്ക് കടക്കാൻ പോകുന്ന ഒരു വിശാലമായ പ്രസ്ഥാനം. നിങ്ങൾ ജമ്മുകശ്മീർ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം പോകണം. ആർഎസ്എസ് എന്തു ചെയ്യുന്നുവെന്ന് നാഗാലാന്റിലും മിസോറമിലും അസമിലും പോയി നോക്കുക. ജാർഖണ്ഡിലും ഛത്തീസ്ഗഡിലും പശ്ചിമബംഗാളിലും അടക്കമുള്ള നക്‌സൽ, കമ്യൂണിസ്റ്റ് പ്രദേശങ്ങളിൽ പോയി അവരോട് ആർഎസ്എസ് എന്താണെന്ന് ചോദിക്കണം. ഞാൻ അവിടെയെല്ലാം പോയി അറിഞ്ഞ കാര്യങ്ങളാണ് പറയുന്നത്. അല്ലാതെ പുസ്തകം വായിച്ചിട്ടു പറയുന്നതല്ലെന്നും അണ്ണാമലൈ പറഞ്ഞു. യാത്രചെയ്യാനുള്ള പൈസ ഞാൻ തരാം ഒന്ന് ഇന്ത്യമുഴുവൻ സഞ്ചരിച്ച് ആർഎസ്എസ് എന്താണെന്ന് നിങ്ങൾ പഠിച്ചിട്ടുവരണമെന്നും അണ്ണാമലൈ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നൂറുകണക്കിന് പ്രചാരകരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജീവൻ ബലിയർപ്പിച്ചത്. ഗോത്രമേഖലകളിൽ കൊടും‌കാട്ടിൽ വനവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് പ്രചാരകരെ നിങ്ങൾ കാണണം. ലോകം മുഴുവൻ ഒരു കൃത്യമായ പദ്ധതിയിൽ ഇന്ത്യയുടെ സാംസ്‌കാരിക പെരുമയെ വ്യാപിപ്പിക്കാൻ പ്രവർത്തിക്കുന്ന, സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഒരു സംഘടനയെ നിങ്ങളെങ്ങ നെയാണ് കാണുന്നത്. നിങ്ങളെല്ലാം കുരുടന്മാർ ആനയെകാണുന്നപോലെ ഓരോ ഭാഗവും തൊട്ടുനോക്കി എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നും അണ്ണാമലൈ പറഞ്ഞു.

രാജ്യസ്‌നേഹം വളർത്താൻ, മതത്തിനപ്പുറം ദേശഭക്തിവളർത്താൻ പ്രവർത്തിക്കുന്ന ആർഎസ്എസ് പഥസഞ്ചലനം നടത്തുന്നതിനെ എന്തിന് എതിർക്കണം. രാഷ്‌ട്രീയ മുസ്ലീംമഞ്ച് എന്താണെന്ന് നിങ്ങൾക്കറിയാമോ. ഒരു മതത്തെ പോലും മാറ്റിനിർത്താതെ നിങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുമാറ് മുസ്ലീം സമൂഹത്തിനിടയിലും ആർഎസ്എസ് പ്രവർത്തിക്കുന്നു. ജമ്മുകശ്മീരിൽ ഭീകരരാൽ ആർഎസ്എസ് പ്രചാരകന്മാർ കൊല്ലപ്പെടുന്നു. നിങ്ങൾ നിങ്ങൾ അത് കാണുന്നില്ലേയെന്നും അണ്ണമലൈ ചോദിച്ചു.

Tags: annamali-bjp
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies