കോക്കനട്ട് ആപ്പിൾ, പേര് അത്ര പരിചയമല്ലെങ്കിലും ആളെ കണ്ടാൽ ഏത് മലയാിക്കും മനസിലാവും. തേങ്ങ മുളച്ചു കഴിഞ്ഞാൽ അതിനകത്ത് വെളുത്ത് നല്ല മാർദ്ദവമുള്ള പൊങ്ങുകളാണ് കോക്കനട്ട് ആപ്പിൾ. വെറുതെ കളയാതെ കോക്കനട്ട് ആപ്പിൾ ഉപയോഗിച്ചാൽ വിറ്റാമിനുകളുടെ കലവറയാണ് ലഭിക്കുക.
വിറ്റാമിൻ ബി1, ബി 3, ബി5, ബി6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. പതിവായി പൊങ്ങ് കഴിക്കുന്നത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും. ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കാനും പൊങ്ങ് അഥവാ കോക്കനട്ട് ആപ്പിൾ ഭയങ്കരനാണ്.
ആന്റി ബാക്ടീരിയൽ ആയും ആന്റി ഫംഗൽ ആയും പ്രവർത്തിക്കാനുള്ള കഴിവും നമ്മുടെ പൊങ്ങിനുണ്ട്. ദിവസവും ചെറിയ അളവിൽ പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയിൽ നിന്നു രക്ഷിക്കുമെന്നും, ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്നും ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് വേണ്ട ഊർജ്ജം നൽകാനും പൊങ്ങ് മുൻപന്തിയിൽ നിൽക്കുന്നു.
ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു. തലമുടിക്ക് ആരോഗ്യമേകുന്നു,ജീവിതശൈലി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു എന്നിവയും പൊങ്ങുകളുടെ സവിശേഷതകളാണ്
Comments