ലക്നൗ: നവമി ദിനത്തിൽ കന്യാപൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂർ ക്ഷേത്രത്തിൽ എത്തിയായിരുന്നു അദ്ദേഹം പൂജ നടത്തിയത്. വൈകീട്ട് ക്ഷേത്രത്തിലെ തിലകോത്സവത്തിലും അദ്ദേഹം പങ്കാളിയാകും.
രാവിലെയോടെയായിരുന്നു കന്യാപൂജ. നിരവധി ബാലികമാർക്ക് അദ്ദേഹം പാദ പൂജ ചെയ്തു. പൂജയിൽ പങ്കെടുത്ത ബാലികമാർക്ക് അദ്ദേഹം പട്ടും ഉപഹാരവും നൽകി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൈകീട്ട് നാല് മണിയ്ക്ക് ശേഷമാകും തിലകോത്സവം. ഇതിന് മുന്നോടിയായി വിജയദശമിയോട് അനുബന്ധിച്ചുള്ള ശോഭയാത്രയിലും യോഗി ആദിത്യനാഥ് പങ്കെടുക്കും. മാനസസരോവർ ക്ഷേത്രത്തിലേക്ക് ആണ് ശോഭയാത്ര സംഘടിപ്പിക്കുക. ഇവിടെ അദ്ദേഹം പൂജ നടത്തും. നേരത്തെ മഹാ അഷ്ടമി ദിനത്തിൽ അദ്ദേഹം ഭഗവതി പൂജ നടത്തിയിരുന്നു.
അതേസമയം യോഗി ആദിത്യനാഥിനെ പ്രശംസിച്ചും, അദ്ദേഹത്തിന് ആശംസകൾ നേർന്നും സമൂഹമാദ്ധ്യമ ഉപയോക്താക്കൾ രംഗത്ത് എത്തി.
Comments