ആദിപുരുഷിന്റെ ടീസർ പോലും സെൽ ഫോണുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര വലുത്; ബിഗ് സ്‌ക്രീനിൽ ചിത്രം ഗംഭീരമായിരിക്കുമെന്ന് സംവിധായകൻ ഓം റാവത്ത്‌- Adipurush, director Om Raut, teaser
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദിപുരുഷിന്റെ ടീസർ പോലും സെൽ ഫോണുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര വലുത്; ബിഗ് സ്‌ക്രീനിൽ ചിത്രം ഗംഭീരമായിരിക്കുമെന്ന് സംവിധായകൻ ഓം റാവത്ത്‌- Adipurush, director Om Raut, teaser

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 06:51 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസ് നായകനായ ആദിപുരുഷ്. ഓം റാവത്ത്‌ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. എന്നാൽ, വലിയ പ്രതീക്ഷയോടെ എത്തിയ ടീസർ നിരാശപ്പെടുത്തി എന്നാണ് പ്രേക്ഷകർ പ്രതികരിച്ചത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. എന്നാൽ, ചിത്രത്തിന്റെ ​ഗ്രാഫിക്സിനെതിരെ ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കൊച്ചുടിവിയിൽ പ്രദർശിപ്പിക്കുന്ന കാർട്ടൂണുകൾക്ക് ഇതിലും നിലവാരം ഉണ്ടെന്നാണ് വിമർശനം. ഇപ്പോൾ വിമർശനങ്ങൾക്ക് പിന്നാലെ ടീസറിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ഓം റാവത്ത്‌.

തന്റെ ഇതിഹാസ ചിത്രമായ ആദിപുരുഷിന്റെ ഒരു ചെറിയ ടീസർ പോലും സെൽ ഫോണുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര വലുതാണെന്നാണ് ഓം റാവത്ത്‌ പ്രതികരിച്ചിരിക്കുന്നത്. സിനിമ ഒരു വലിയ മാദ്ധ്യമത്തിന് വേണ്ടി നിർമ്മിച്ചതാണ്. അത് ബിഗ് സ്‌ക്രീനിൽ ആസ്വദിക്കണം. നിങ്ങൾക്ക് ഇത് ഒരു പരിധിവരെ മറ്റ് മാദ്ധ്യമങ്ങളിൽ കാണാം. എന്നാൽ, ഒരു മൊബൈൽ ഫോണിലേയ്‌ക്ക് ഈ സിനിമയെ കൊണ്ടുവരാൻ സാധിക്കില്ല. എനിക്ക് ഇത് നിയന്ത്രിക്കാൻ‍ കഴിയില്ല. ഞാൻ ഒരിക്കലും ഇത് യൂട്യൂബിൽ ഇടില്ല, എന്നാൽ കാലഘട്ടത്തിന്റെ ആവശ്യമാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുക എന്നത്. വിശാലമായ പ്രേക്ഷക സമൂഹത്തിലേയ്‌ക്ക് എത്തിക്കുക എന്നത് തങ്ങൾക്ക് ആവശ്യമായതിനാലാണ് യൂട്യൂബിൽ ഇറക്കിയത്. സെൽ ഫോണുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര വലുതാണ് ആദിപുരുഷിന്റെ വിഎഫ്എക്‌സും സ്കെയിലും ട്രീറ്റ്‌മെന്റും. ഇത് ബിഗ് സ്‌ക്രീനിൽ ഗംഭീരമായി കാണപ്പെടുമെന്നും ഓം റാവത്ത്‌ പറഞ്ഞു.

പീരിയഡ് ആക്ഷൻ ചിത്രമായ തൻഹാജിയ്‌ക്ക് ശേഷം ഓം റാവത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ഭഗവാൻ രാമനായി പ്രഭാസ് വേഷമിടുമ്പോൾ രാവണനായി സെയ്ഫ് അലി ഖാനാണ് എത്തുക. സീതയായി കൃതി സനോൻ, ലക്ഷ്മണനായി സണ്ണി സിംഗ്, ഹനുമാൻ ആയി ദേവദത്ത നാഗേ എന്നിവരും വേഷമിടുന്നു. ഇവരെ കൂടാതെ വത്സൽ ഷേത്ത്, സോണാൽ ചൗഹാൻ, തൃപ്തി തോരാദ്മൽ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. രാവണൻ തട്ടികൊണ്ടുപോയ സീത ദേവിയെ രക്ഷിച്ച് തിരികെ എത്തിക്കുന്ന ഭാ​ഗമാണ് ആദിപുരുഷനിൽ ദൃശ്യവത്കരിക്കുന്നത്.

Tags: Adipurushteaserdirector Om Raut
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies