പാറിപ്പറന്ന മുടി നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ...ഹെയർ സിറത്തെ കൂട്ട് പിടിച്ചോളൂ, എത്ര വഴങ്ങാത്ത മുടിയും വഴങ്ങും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാറിപ്പറന്ന മുടി നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ…ഹെയർ സിറത്തെ കൂട്ട് പിടിച്ചോളൂ, എത്ര വഴങ്ങാത്ത മുടിയും വഴങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 09:08 pm IST
Facebook
Twitter
WhatsAppTelegram

ചർമ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മുടി സംരക്ഷണവും. മുടി മനോഹരമാക്കാൻ അനവധി നിരവധി പരീക്ഷണങ്ങൾ നടത്തുന്നവരാണ് മിക്കവരും. തലമുടിയിൽ പരീക്ഷണങ്ങൾ ഏറിയതോടെ ഫീൽഡ് ഔട്ടായി തുടങ്ങിയിരിക്കുന്ന ഒന്നാണ് എണ്ണ.എന്നാൽ സ്മൂത്തിനിങ്ങ് ട്രെൻഡായി മാറിയതോടെ പാറിപ്പറക്കുന്ന മുടിയും പലർക്കും വെറുപ്പാണ്. ഇത്തരക്കാർക്കുള്ള മികച്ച ഓപ്ഷനാണ് ഹെയർ സിറം എന്നത്. വരണ്ട മുടി, എണ്ണമയമുള്ള മുടി, മുടി കൊഴിച്ചിൽ, മുടി പൊട്ടിപോകുക, മുടിയുടെ കനം കുറയുക തുടങ്ങിയ മുടിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് സിറം.

ഹെയർ സിറം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ

* കണ്ടീഷനർ ഉപയോഗിക്കാതെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നവർ ഹെയർ സിറം ഉപയോഗിക്കുന്നത് മുടിയ്‌ക്ക് ഒതുക്കം നൽകും.
* മുടിയെ അഴുക്കിൽ നിന്നും സംരക്ഷിക്കുന്നു. മുടി പൊട്ടുന്നതിനും കൊഴിയുന്നതിനും പരിഹാരമാണ് ഹെയർ സിറം.

* അമിത വെയിൽ കൊള്ളുന്നത് മുടിയ്‌ക്ക് അനാരോഗ്യമാണ്. ഇത്തരത്തിൽ വെയിലിൽ നിന്നും ചൂടിൽ നിന്നും മുടിയിഴകളെ സംരക്ഷിക്കാൻ ഹെയർ സിറത്തിനാകും.

* വരണ്ട മുടിയ്‌ക്ക് ഈർപ്പവും പോഷണവും നൽകാൻ ഹെയർ സിറത്തിന് കഴിയും.

* ഹെയർ സ്റ്റൈലിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന മുടിയാണെങ്കിൽ മുടി വേഗത്തിൽ പൊട്ടിപോകുന്നതിനും വളർച്ച് നിൽക്കുന്നതിനും കാരണമാകും. ഹെയർ സിറം ഉപയോഗിക്കുന്നതുവഴി ഇതിന് പരിഹാരം കണ്ടെത്താനാകും.

ഹെയർ സിറം എങ്ങനെ തിരഞ്ഞെടുക്കാം

മുടിയുടെ തരവും വളർച്ചയും മറ്റും പലരിലും വ്യത്യസ്തമാണ്.അതുകൊണ്ട് തന്നെ ഹെയർ സിറം ഉപയോഗിക്കുമ്പോഴും തിരഞ്ഞടുക്കുമ്പോഴും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഹെയർ സിറം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

* ഹെയർ സിറത്തിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ അറിഞ്ഞിരിക്കുക

* മുടിയുടെ തരം മനസിലാക്കുക. അതിന് ശേഷം മാത്രം സിറം തിരഞ്ഞെടുക്കുക

* ഹെയർ സിറം എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് മനസിലാക്കുക. മുടിയുടെ ആരോഗ്യത്തിന് യോജിച്ചാതാണോയെന്നും ഉറപ്പ് വരുത്തുക.

മുടിയുടെ തരം അനുസരിച്ച് എങ്ങനെ ഹെയർ സിറം തിരഞ്ഞെടുക്കാം

പരുക്കൻ മുടി

പരുക്കൻ മുടിയ്‌ക്ക് കൂടുതൽ ഈർപ്പമുണ്ടെങ്കിൽ മാത്രമേ മൃദുത്വം അനുഭവപ്പെടുകയുള്ളൂ. അതിനാൽ മോയ്‌സ്ചറൈസിംഗ് നൽകുന്ന സിറം തിരഞ്ഞെടുക്കുക. കൂടുതൽ ജലാംശം നിലനിർത്തുന്ന ആവണക്കെണ്ണ, റോസ് വുഡ് തുടങ്ങിയവ ചേർന്ന ഹെയർ സിറം മികച്ച് ഫലം നൽകും.

ചുരുണ്ട മുടി

സാധാരണ ഗതിയിലുള്ള ഹെയർ സിറം തിരഞ്ഞെടുക്കാൻ ഇത്തരക്കാർക്ക് കഴിയും. കട്ടി കുറഞ്ഞ രീതിയിലുള്ള സിറമാകും ഇത്തരം മുടിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുക.

നീണ്ട മുടി

നീണ്ട മുടിയ്‌ക്ക് മിനുസമാണല്ലോ പ്രധാനം. അതിനായി സ്‌ട്രെയിറ്റ് ഹെയർ ലീവ്-ഇൻ സിറം ഉപയോഗിക്കാം. മുടി പൊട്ടിപോകുകയോ, മുടിയുടെ അഗ്ര ഭാഗങ്ങളിൽ കായോ മറ്റോ ഉണ്ടെങ്കിൽ കെരറ്റിൻ സിറമാണ് ആദ്യം ഉപയോഗിക്കേണ്ടത്.

അരുത് !, ഇങ്ങനെ എണ്ണ തേച്ച് കുളിക്കരുത്; എണ്ണ തേച്ചാലുള്ള ദോഷഫലങ്ങൾ

എങ്ങനെ ഹെയർ സിറം ഉപയോഗിക്കാം

മുടിയിൽ എണ്ണ തേയ്‌ക്കുന്നത് പോലെയല്ല സിറം ഉപയോഗിക്കുന്നത്. അങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. മുടി വൃത്തിയാക്കാനായി വളരെ കുറഞ്ഞ അളവിൽ മാത്രമെ തലമുടിയിൽ പുരട്ടാവൂ. തലയോട്ടിയിൽ ഹെയർ സിറം ഉപയോഗിക്കരുതെന്നും വിദഗ്ധർ പറയുന്നു.

ഷാമ്പൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് മുടി കഴുകിയ ശേഷം ടവൽ കൊണ്ട് മുടി തുടച്ച് വരണ്ടതാക്കുക.ശേഷം അല്പം നനവുള്ള മുടിയിൽ സിറം പുരട്ടുക. വളരെ ചെറിയ അളവിൽ സിറം കൈപ്പത്തിയിലെടുത്ത് തടവി മുടിയുടെ അറ്റം മുതൽ വേരുകൾക്ക് മുൻപ് വരെയാണ് തേക്കണ്ടത്.മുടിവേരുകളിലും ശിരോചർമ്മത്തിലും പ്രയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടർന്ന് ചെറിയ ഭാഗങ്ങളായി മുടി എടുത്ത് ചീപ്പ് കൊണ്ട് നന്നായി ചീവണം. മുടി നനഞ്ഞതാണെങ്കിൽ, അകലമുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. മുടി വീണ്ടും കഴുകുന്നതിനിടയിലുള്ള ഇടവേളകളിൽ സിറം നിരവധി തവണ വീണ്ടും പ്രയോഗിക്കരുത്.

Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies