അരുത് !, ഇങ്ങനെ എണ്ണ തേച്ച് കുളിക്കരുത്; എണ്ണ തേച്ചാലുള്ള ദോഷഫലങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുത് !, ഇങ്ങനെ എണ്ണ തേച്ച് കുളിക്കരുത്; എണ്ണ തേച്ചാലുള്ള ദോഷഫലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 12:46 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യ സംരക്ഷണത്തിനൊപ്പം വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് മുടി സംരക്ഷണവും. സ്ത്രീ ആയാലും പുരുഷനായാലും ഇടതൂർന്ന മുടി സ്വപ്‌നമാണ്. അതിനായി പലവിധ എണ്ണകൾ ഉപയോഗിച്ച് പരീക്ഷിക്കുന്നവരാണ് നമ്മൾ. എണ്ണ തേച്ചുള്ള കുളി മലയാളിയുടെ ശീലമാണ്. നഗരമായാലും നാട്ടിൻപുറമായാലും കേരളീയർക്ക് ദിവസവും എണ്ണ തേച്ച് കുളി മുഖ്യം. എണ്ണ തേച്ച് കുളി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. എന്നാൽ എണ്ണ തേച്ചു കുളിച്ചതു കൊണ്ടായില്ല, എണ്ണ തേക്കുന്നതിന് മുൻപ് പല കാര്യങ്ങളും ശ്രദ്ധക്കണം. തേയ്‌ക്കുന്ന എണ്ണ മുതൽ കാലാവസ്ഥ വരെ ഇതിൽ പ്രധാനമാണ്. അശ്രദ്ധ മൂലം ചിലപ്പോൾ മാരക രോഗങ്ങൾ വരാം.

ഇതു പോലെ ചെയ്യുന്ന ജോലിയ്‌ക്ക് അനുസരിച്ച് എണ്ണ തേച്ചു കുളിച്ചാൽ പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ഓഫീസ് ജോലി ചെയ്യുന്നവർ, പ്രത്യേകിച്ചും എസി മുറികളിൽ അധികം സൂര്യപ്രകാശം ഏൽക്കാതെ ജോലി ചെയ്യുന്നവർ ദിവസവും എണ്ണ തേച്ചു കുളിച്ച് ഈ അന്തരീക്ഷത്തിൽ ഇരിയ്‌ക്കുന്നതു നല്ലതല്ല. ഓഫീസ് മുറിയിലെ തണുത്ത അന്തരീക്ഷത്തിനൊപ്പം എണ്ണ കൂടി നൽകുന്ന തണുപ്പും കൂടിയാകുമ്പോൾ കഴുത്തിനും ശിരസിനുമെല്ലാം പ്രശ്നങ്ങൾ വരാൻ സാധ്യതയേറെയാണ്. വേദനയും നീരിറക്കുമെല്ലാമുണ്ടാകും. പ്രത്യേകിച്ചും തണുത്ത ചേരുവകൾ അടങ്ങിയ, ആയുർ വേദ ചേരുവകൾ അടങ്ങിയ എണ്ണകളിൽ./

ഭക്ഷണത്തിന് പിന്നാലെ കുളിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട് ? ഉത്തരം ഇതാണ്

അതായത് എണ്ണയ്‌ക്കു തണുപ്പു കൂടുതൽ നൽകുന്ന, തലയ്‌ക്കു കൂടുതൽ തണുപ്പു നൽകുന്ന എണ്ണകളെങ്കിൽ ഭാവിയിൽ സെർവിക്കൽ സ്പോണ്ടിലൈറ്റിസ് പോലുള്ള അവസ്ഥകളിലേയ്‌ക്കും ഇതു നയിക്കും. ഇതുപോലെ എണ്ണ തേച്ചു കുളിച്ച് മുടി നനവോടെ എത്തുമ്പോൾ പ്രശ്‌നം ഗുരുതരമാകും. ഇത്തരത്തിൽ എസി മുറികളിൽ ജോലി ചെയ്യുന്നവർ രണ്ടു ദിവസത്തിലൊരിക്കൽ എണ്ണ തേക്കുന്നതാണ് നല്ലത്.

വെയിലിൽ നിന്നും ജോലി ചെയ്യുന്നവരും മുടിയിൽ കൂടുതൽ എണ്ണ തേച്ചു കുളിച്ച ശേഷം ജോലിയ്‌ക്കിറങ്ങുന്നതു നല്ലതല്ല. വെയിൽ അമിതമായി മുടിയിൽ ഏൽക്കുന്നതു തന്നെ മുടിയ്‌ക്കു ദോഷമാണ്. എണ്ണ തേച്ചിറങ്ങുമ്പോൾ അഴുക്കുകളും പൊടിയുമെല്ലാം മുടിയിൽ കൂടുതൽ പറ്റിപ്പിടിയ്‌ക്കുവാൻ സാധ്യതയുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ശിരോചർമ രോഗങ്ങൾക്കിത് കാരണമാകും. താരൻ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും. ശിരസിൽ വിയർപ്പു താഴുന്നത് പല രോഗങ്ങൾക്കും കാരണമാകും. ഇത്തരം ജോലി ചെയ്യുന്നവർ ജോലി ശേഷം എണ്ണ തേച്ചു കുളി ശീലമാക്കാം.

എണ്ണ തേച്ച് കൂടുതൽ നേരം വെയ്‌ക്കുന്നതും സന്ധ്യ കഴിഞ്ഞ് കുളിയ്‌ക്കുന്നതും പ്രശ്‌നമാണ്. അധിക നേരം വെയ്‌ക്കുന്നത് നീരിറക്കമുണ്ടാക്കും. സ്ത്രീകൾ കുളി കഴിഞ്ഞാൽ ഏറെ നേരം തലയിൽ ഈറനോടെ തോർത്തു കെട്ടി വെയ്‌ക്കുന്നതും ശരീരത്തിലേയ്‌ക്കു കൂടുതൽ തണുപ്പടിയുവാനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. നീരിറക്കത്തിനും കഴുത്തു വേദനയ്‌ക്കുമെല്ലാം ഇതു പലപ്പോഴും കാരണമാകും. മുടി ഈറനോടെ കെട്ടി വെയ്‌ക്കരുത്. ഉണക്കിയെടുക്കണം. ഹെയർ ഡ്രയർ പോലുള്ളവ ഉപയോഗിച്ചും മുടി ഉണക്കരുത്. ഇത് മുടിയുടെ സ്വാഭാവികമായ ആരോഗ്യത്തെ നശിപ്പിയ്‌ക്കും. മുടി കൂടുതൽ വരണ്ടതാകും. കുളിച്ച് ഈറനോടെ പുറത്തേയ്‌ക്കിറങ്ങുന്നതും നന്നല്ല. ഇങ്ങനെ ചെയ്യുമ്പോൾ മുടിയിൽ അഴുക്കും പൊടിയുമെല്ലാം കയറാനും സാധ്യതയേറെയാണ്.

എണ്ണ ദേഹത്തുതേച്ചു കുളിക്കുന്നത് ശരീരപുഷ്ടിക്കും ക്ഷീണം കുറയ്‌ക്കാനും നല്ലതായതിനാൽ ദിവസവും ചെയ്യാം. നിറുകയിലും ചെവിയിലും കാലിനടിയിലും എണ്ണ തേക്കണം. ചെവിയിൽ എണ്ണ തേക്കുന്നത് കാലുകൾക്കു തണുപ്പേകും. കാലടികളിൽ എണ്ണ തേക്കുന്നത് നേത്രരോഗങ്ങളകറ്റും. പല്ലിനുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാൻ കണ്ണിൽ തേക്കണം. ദേഹം മുഴുവൻ എണ്ണ തേച്ച ശേഷം മൃദുവായി തടവണം. നല്ലെണ്ണ തേച്ചുകുളിക്കുന്നത് അനുയോജ്യമാണ്.

Tags: hairoil
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies