മുംബൈ : മുംബൈ നഗരത്തിൽ വൻ ലഹരിവേട്ട. ഗോഡൗണിൽ ഒളിപ്പിച്ച 120 കോടിയുടെ നിരോധിത ലഹരി പിടിച്ചെടുത്തു. 50 കിലോ മെഫഡ്രോണാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ( എൻസിബി) പിടികൂടിയത്. ഗുജറാത്തിൽ നിന്ന് പത്ത് കിലോ മയക്കുമരുന്നും പിടികൂടി. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു.
തെക്കൻ മുംബൈയിലെ എസ്ബി റോഡിലുള്ള ഗോഡൗണിലാണ് എൻസിബി സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും 50 കിലോ മെഫഡ്രോൺ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടി.
#UPDATE | NCB seized 60 kgs of high-quality Mephedrone (MD) worth approximately Rs 120 crores, busts syndicate and apprehends six persons including the kingpin from multiple cities: NCB pic.twitter.com/R2njqT4iyG
— ANI (@ANI) October 7, 2022
ഒക്ടോബർ 3 ന് ഗുജറാത്തിലെ ജംനഗറിൽ നടത്തിയ പരിശോധനയിൽ 10 കിലോ മെഫഡ്രോൺ പിടികൂടിയിരുന്നു. സംഭവത്തിൽ നാല് പേരെയാണ് അറസ്റ്റ് ചെയ്തതത്. എയർ ഇന്ത്യയിൽ പൈലറ്റായി പ്രവർത്തിച്ചിരുന്ന സൊഹാലി ഗാഫറും പിടിയിലായിട്ടുണ്ട്. അന്വേഷണത്തിൽ ഈ രണ്ട് മയക്കുമരുന്ന് കേസുകൾക്കും തമ്മിൽ ബന്ധമുണ്ടെന്നാണ് വിവരം.
Comments