കൊച്ചി: കൊച്ചിയുടെ പുറംകടലിൽ നിന്നും 1400 കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ എൻസിബിയുടെ പിടിയിലായ ഇറാനിയൻ പൗരന്മാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് എൻസിബി കോടതിയിൽ പ്രതികളെ ഹാജരാക്കും. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലയാണ് ലഹരി ഇടപാടിന് പിന്നിലെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കൊച്ചിയുടെ പുറംകടലിൽ നിന്ന് 1,400 കോടി രൂപ വിലവരുന്ന 200 കിലോ ഗ്രാം ഹെറോയിനായിനായിരുന്നു നാവികസേനയും എൻസിബിയും ചേർന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാജി അലി നെറ്റ്വർക്ക്സാണ് ഇടപാടിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധന ട്രോളറിലായിരുന്നു ലഹരി എത്തിച്ചിരുന്നത്.
പാകിസ്താനിൽ നിന്നുള്ള സംഘം ഇറാൻ തീരത്ത് വെച്ച് ഇപ്പോൾ കസ്റ്റഡിയിലുള്ള ഇറാനിയൻ പൗരന്മാർക്ക് ഹെറോയിൻ കൈമാറുകയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും കേന്ദ്രമാക്കിയായിരുന്നു സംഘം പാകിസ്താനിൽ നിന്ന് മയക്കുമരുന്നുമായി പുറപ്പെട്ടത്. ശ്രീലങ്കയിൽ നിന്നുള്ള ലഹരി കടത്ത് സംഘത്തിന് കൈമാറാൻ നിൽക്കവെ ഇന്ത്യൻ നാവികസേനയുടെ പിടിയിലായി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
Comments