തെറി പറയുന്ന, കഞ്ചാവടിക്കുന്ന വീരനായകന്മാരെ അവതരിപ്പിക്കാൻ പണമൊഴുക്കുന്നു; സിനിമ പണത്തിന് വേണ്ടി മാത്രമാകരുതെന്ന് മേജർ രവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തെറി പറയുന്ന, കഞ്ചാവടിക്കുന്ന വീരനായകന്മാരെ അവതരിപ്പിക്കാൻ പണമൊഴുക്കുന്നു; സിനിമ പണത്തിന് വേണ്ടി മാത്രമാകരുതെന്ന് മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 02:24 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമ ഒരു അനുഭൂതിയാണെന്നും അത് പണത്തിന് വേണ്ടി മാത്രമുള്ളതല്ലെന്നും സംവിധായകൻ മേജർ രവി. കൊച്ചിയിൽ ‘തിര’ ഫിലിം ക്ലബ്ബിന്റെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ശിൽപശാലയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ പേര് കെടുത്താതിരിക്കാനുള്ള വിദ്യാഭ്യാസം സിനിമാ പ്രവർത്തകർക്ക് ആവശ്യമാണ്. ലഹരി ഉപയോഗിക്കുന്നത് കാണിക്കാൻ വേണ്ടി നായകന് പണം നൽകുന്ന നിർമ്മാതാക്കളുണ്ടെന്ന് വാർത്തകൾ ചൂണ്ടിക്കാണിക്കുന്നു. തെറി പറയുന്ന, കഞ്ചാവടിക്കുന്ന വീരനായകന്മാരെ അവതരിപ്പിക്കാൻ പണമൊഴുകുന്നു. സിനിമ പവിത്രമായ കലയാണെന്ന ഭാവത്തോടെ അതിനെ സമീപിക്കണമെന്നും മേജർ രവി പറഞ്ഞു.

ഒരു പട്ടാളക്കാരന് അതിർത്തിയിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്വന്തം അച്ഛനമ്മമാരെ മാത്രമല്ല മുഴുവൻ ഭാരതത്തെയും സ്വന്തമായി കാണേണ്ടിവരും. കീർത്തിചക്ര എന്ന സിനിമയ്‌ക്ക് വേണ്ടി ആറ് വർഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അധിക്ഷേപം കേൾക്കേണ്ടി വന്നിട്ടുണ്ട്. അത്തരമനുഭവങ്ങൾക്ക് മുന്നിൽ നിരാശപ്പെടരുതെന്നും എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

‘തിര’ ജനറൽ സെക്രട്ടറി എം.എൽ രമേശ് ശിൽപശാലയ്‌ക്ക് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടറും സിനിമാ നിരൂപകനുമായ വിജയ കൃഷ്ണൻ, ഭാരതീയ ചിത്രസാധന പ്രതിനിധി ശ്രീരാം, ശിൽപശാല കോർഡിനേറ്റർ യു.പി. സന്തോഷ്, പി.ജി. സജീവ് എന്നിവർ സംസാരിച്ചു. സിദ്ധാർത്ഥ് ശിവ, കലാധരൻ തുടങ്ങിയവർ ക്ലാസ് നയിച്ചു. ശില്പശാല ഒക്ടോബർ 9ന് സമാപിക്കും.

Tags: KochiMAJOR RAVIthira
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies