കഞ്ഞിവെള്ളം ഇനിയും പാഴാക്കി കളയല്ലേ; വെറുംവയറ്റിൽ കുടിച്ചാൽ പലതുണ്ട് ഗുണം 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഞ്ഞിവെള്ളം ഇനിയും പാഴാക്കി കളയല്ലേ; വെറുംവയറ്റിൽ കുടിച്ചാൽ പലതുണ്ട് ഗുണം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 04:03 pm IST
FacebookTwitterWhatsAppTelegram

മിക്ക മലയാളികളും ചോറുണ്ണുന്നവരായതുകൊണ്ട് തന്നെ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ദിവസേന ഉണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. ചിലപ്പോഴൊക്കെ ദാഹം ശമിക്കാൻ കഞ്ഞിവെള്ളം കുടിക്കുമെങ്കിലും മിക്കവരും ഇത് പാഴാക്കി കളയുകയാണ് പതിവ്. ഗുണങ്ങളാൽ സമ്പുഷ്ടമായ കഞ്ഞിവെള്ളത്തെ ഏതെങ്കിലും തെങ്ങിന്റെ ചുവിട്ടിലോ അല്ലെങ്കിൽ പാത്രം കഴുകുന്ന സിങ്കിൽ തന്നെയോ ഒഴുക്കിവിടുന്നതാണ് രീതി. എന്നാൽ ഇതുവായിച്ചാൽ നിങ്ങൾ പിന്നീടൊരിക്കലും കഞ്ഞിവെള്ളം പാഴാക്കില്ല..

ദിവസേന കഞ്ഞിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

1. ദഹന പ്രക്രിയയെ സഹായിക്കുന്നു

ഭക്ഷ്യവിഷബാധ, വയറിളക്കം, ദഹനക്കേട് തുടങ്ങി ദഹനസംബന്ധമായ അസുഖങ്ങൾ ശമിപ്പിക്കാൻ കഞ്ഞിവെള്ളം കുടിക്കാമെന്ന് വിദഗ്ധർ ശുപാർശ ചെയ്യാറുണ്ട്. നമ്മുടെ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പ്രീബയോട്ടിക്കുകളും കഞ്ഞിവെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

2. ഊർജ്ജം നൽകും

അരിയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അരി വേവിക്കുമ്പോൾ ഇത് വെള്ളത്തിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ കഞ്ഞിവെള്ളം കുടിക്കുമ്പോൾ ശരീരത്തിന് ഊർജ്ജം ലഭിക്കും. രാവിലെ വെറുംവയറ്റിൽ കഞ്ഞിവെള്ളം കുടിച്ച് ദിവസം ആരംഭിച്ചാൽ അന്നേ ദിനം മുഴുവനും ശരീരത്തിനാവശ്യമായ ഊർജ്ജസ്വലതയുണ്ടാകും.

3. ശരീരത്തിൽ ജലാംശം നിലനിർത്തുന്നു

കടുത്ത വേനൽ കാലങ്ങളിൽ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുന്നതും അതുവഴി പലരോഗങ്ങളും പിടിപെടുന്നതും സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് കഞ്ഞിവെള്ളം. ഇതുവഴി നിർജ്ജലീകരണം തടയപ്പെടുന്നു. ഛർദ്ദിയോ പനിയോ പിടിപെടുമ്പോഴും കഞ്ഞിവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

4. മുടി വളർച്ചയ്‌ക്ക്

കഞ്ഞി വെള്ളത്തിൽ മുടി കഴുകിയാൽ മുടിക്ക് തിളക്കവും മിനുസവും ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒപ്പം മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുടി നീളം വെക്കാനും കഞ്ഞിവെള്ളം സഹായിക്കും.

5. മൃദുലമായ ചർമ്മം നിലനിർത്തുന്നു

ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ എ, സി, കെ, മിനറലുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി കഞ്ഞിവെള്ളത്തിലടങ്ങിയിട്ടുണ്ട്. അതിനാൽ വരണ്ട ചർമ്മം, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങളെ ചെറുക്കാൻ കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഐസ് ട്രേയിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് തണുപ്പിക്കുക. ഈ ഐസ് ക്യൂബുകൾ മുഖത്ത് പുരട്ടുക. ഇത് മുഖത്തെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു.

 

Tags: benefitsKANJIRice water
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies