ശ്രീനഗർ : രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ച ലഷ്‌കർ ഇ ത്വായ്ബ ഭീകരർ ജമ്മു കശ്മീരിൽ പിടിയിൽ. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് പൊതു സുരക്ഷാ നിയമപ്രകാരമാണ് ഭീകരരെ പിടികൂടിയത്. ഇവർ പാക് അധീന കശ്മീരിലെ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സാദർകോട്ട ബാല സ്വദേശിയായ ഇഷ്ഫാക് മജീദ് ദാർ എന്നയാളാണ് പിടിയിലായത്. പാക് അധീന കശ്മീരിലെ തീവ്രവാദ സംഘടനകളുമായി ഇയാൾക്ക് ബന്ധമുളളതായി കണ്ടെത്തിയിട്ടുണ്ട്. ബന്ദിപ്പോറയിലെ മുസ്ലീം യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ഇയാളെ നിയോഗിച്ചിരുന്നു. ഭീകരാക്രമണം നടത്തുന്നതിനായി ബന്ദിപ്പോരയിലെ പോലീസ് ചെക്ക്‌പോസ്റ്റുകളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ കേന്ദ്രങ്ങളുടെ കോർഡിനേറ്റുകളും കണ്ടെത്താനും ഇയാൾക്ക് ഭീകര സംഘടനയിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു.
ഗുണ്ട്‌പോര റാംപോര ഗ്രാമവാസിയയ വസീം അഹമ്മദ് മാലിക്കാണ് പിടിയിലായ അടുത്ത ഭീകരൻ. പാക് അധീന കശ്മീരിലെ ഭീകരനായ ഹാഷിർ പരേരയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. യുവാക്കളെ ഭീകര സംഘടനകളിലേക്ക് ആകർഷിക്കുകയും രാജ്യത്ത് സ്ലീപ്പർ സെല്ലുകൾ ഉണ്ടാക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. ബന്ദിപോര കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
Comments