തൃശൂർ: സ്പീഡ് ഗവേർണർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ണൂർ – അടിമാലി സൂപ്പർ ഫാസ്റ്റ് ബസിന്റെ ഫിറ്റ്നസാണ് കുന്നംകുളത്ത് വെച്ച് നടത്തിയ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ റദാക്കിയത്.
ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാർ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു. നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവേർണർ ഇല്ലാതെ സർവീസ് നടത്തിയത്.
അതേസമയം ഓപ്പറേഷൻ ഫോക്കസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആയിരത്തിലിധികം ബസുകൾക്കെതിരെയാണ് ദിനംപ്രതി നടപടിയെടുക്കുന്നത്. ഇന്നലെ മാത്രം 1050 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 74 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കിയിരുന്നുയ 30 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 14.54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയമലംഘനം പരിശോധിക്കാൻ മോട്ടോർവാഹന വകുപ്പ് നിരത്തിലിറങ്ങിയത്.
Comments