നിങ്ങൾ ശക്തമായ സന്ദേശമാണ് നൽകുന്നത്; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പിന്തുണയുമായി ബരാക് ഒബാമയും മിഷേൽ ഒബാമയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിങ്ങൾ ശക്തമായ സന്ദേശമാണ് നൽകുന്നത്; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പിന്തുണയുമായി ബരാക് ഒബാമയും മിഷേൽ ഒബാമയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 11:51 am IST
FacebookTwitterWhatsAppTelegram

ഇറാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും. അനീതി വച്ച് പുലർത്താനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഇറാനിലെ സ്ത്രീകൾ നൽകുന്നതെന്ന് ഇരുവരുടേയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ ഭാവി ഭൂതകാലത്തിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്നാണ് അവർ പറയുന്നത്. തങ്ങൾക്ക് അർഹമായ എല്ലാ അവസരങ്ങളും അവകാശങ്ങളും വേണമെന്ന് തുറന്ന് പറയുന്ന ഇറാനിയൻ പെൺകുട്ടികളെ ഓർത്ത് ഭയമുണ്ട്. എങ്ങനെ വസ്ത്രം ധരിക്കണം, വ്യക്തിത്വം എങ്ങനെ ആയിരിക്കണം, തങ്ങളുടെ സ്വാതന്ത്ര്യം ഇതിനെ കുറിച്ചെല്ലാം അവർക്ക് സ്വന്തം അഭിപ്രായങ്ങളുണ്ട്. വലിയൊരു മാറ്റം ആഗ്രഹിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന മുന്നേറ്റത്തെ ക്രൂരമായി നേരിടുന്ന ഭരണകൂടം ഇന്ന് നിങ്ങളുടെ ധൈര്യത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്. ഇനി മുന്നോട്ടുള്ള ദിവസങ്ങളും നിങ്ങൾക്ക് ദുഷ്‌കരമായിരിക്കും. മുൻകാലങ്ങളോട് ചേർന്ന് നിൽക്കുമ്പോഴല്ല, മറിച്ച് നല്ലൊരു ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലൂടെയാണ് നിങ്ങൾ ശക്തരാകുന്നതെന്നും’ ഇരുവരും പറയുന്നു.

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ 185ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധവുമായാണ് ഇറാനിയൻ സ്ത്രീകൾക്ക് തെരുവിലിറങ്ങിയത്. പതിനായിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. മഹ്സയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇവർ ഹിജാബുകൾ കത്തിക്കുകയും, മുടി മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സെപ്തംബർ 17നാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധിക്കുന്നവർക്ക് നേരെ മുന്നറിയിപ്പില്ലാതെയാണ് പോലീസും സൈന്യവും വെടിയുതിർക്കുന്നത്.

നേരത്തെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും സമരത്തിൽ പങ്കെടുക്കുന്നവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ‘ ഇറാനിലെ സദാചാര പോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്സ അമിനിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സ്ത്രീകൾ ശബ്ദമുയർത്തുകയാണ്. പ്രതിഷേധസൂചകമായി അവർ പരസ്യമായി മുടി മുറിക്കുകയാണ്. അടിച്ചമർത്തപ്പെട്ട ശബ്ദം ഒരു അഗ്‌നിപർവ്വതം പോലെയാണ് പൊട്ടിത്തെറിക്കുന്നത്. അതിനെ ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കില്ല. നിങ്ങളുടെ ലക്ഷ്യത്തിലും, ഓരോരുത്തരും കാണിക്കുന്ന ഈ ധൈര്യത്തിലും ഞാൻ അത്ഭുതപ്പെടുകയാണ്. പുരുഷാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ നിങ്ങൾ ധൈര്യശാലികളായ സ്ത്രീകളാണ്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കിൽ നമ്മൾ തീർച്ചയായും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും, അവരോടൊപ്പം അണിചേരുകയും വേണം. ശബ്ദമുയർത്താൻ കഴിയുന്നവരെല്ലാം ഇവരോടൊപ്പം പങ്കുചേരുക. ഈ നിർണായക ഘട്ടത്തിൽ നിങ്ങളുടെ ശബ്ദവും ചേർക്കുക. കാരണം ഇനിയും ഈ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ഒരിക്കലും സാധിക്കില്ല. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ജിൻ, ജിയാൻ, ആസാദി… സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നാണ് പ്രിയങ്ക കുറിച്ചത്.

Tags: Anti-Hijab Protests
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies