പത്തനംതിട്ട : ഷാഫിയും ലൈലയും ചേർന്ന് ഭഗവൽ സിംഗിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു എന്ന് പോലീസ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോസ്ലിയുടെ കൊലപാതകം നടന്നപ്പോൾ തന്നെ ഭഗവൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു. പത്മയുടെ കൊലപാതകത്തിന് പിന്നാലെ ഭഗവൽ ഇക്കാര്യം പുറത്ത് പറയുമോ എന്ന് ഇരുപ്രതികളും ഭയപ്പെട്ടിരുന്നു. തുടർന്നാണ് ഇയാളെ കൊലപ്പെടുത്താനും പ്രതികൾ ഗൂഢാലോചന നടത്തിയത്.
ഇതിനിടെയിലാണ് പത്മയുടെ തിരോധാനത്തിന്റെ ഭാഗമായി പോലീസ് ഷാഫിയെ കസ്റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെയാണ് കേരളക്കരയെ ഒന്നാകെ വിറപ്പിച്ച കൊലപാതത്തിന്റെ ചുരുളഴിയുന്നത്. ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കുചേർന്നത് ലൈലയാണ്.
ഇവയ്ക്കെല്ലാം പുറമെ പ്രതികളുടെ ക്രൂരകൃത്യങ്ങൾ അടങ്ങിയ റിമാന്റ് റിപ്പോർട്ട് ജനങ്ങളെയും അധികാരികളെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്.
കൊലപാതകങ്ങളുടെ പിന്നിലെ സൂത്രധാരൻ ഒന്നാം പ്രതി ഷാഫിയാണ്. സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞ് റോസ്ലിലിയെ സിംഗിന്റെ വീട്ടിൽ എത്തിച്ചു. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിയുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.
ആദ്യ കൊലപാതകം നടന്നതിന് ശേഷവും സാമ്പത്തികമായി വിജയിക്കാത്തതിനാൽ ഷാഫിയെ വീണ്ടും ഭഗവൽ ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തുകയായിരുന്നു.















