വധൂഗൃഹത്തിലേക്ക് വലതുകാൽ വെച്ച് കയറി ആമിർ ഖാൻ; സ്വകാര്യ ബാങ്കിന്റെ പരസ്യം വിവാദത്തിൽ; മറ്റുളളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി 
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വധൂഗൃഹത്തിലേക്ക് വലതുകാൽ വെച്ച് കയറി ആമിർ ഖാൻ; സ്വകാര്യ ബാങ്കിന്റെ പരസ്യം വിവാദത്തിൽ; മറ്റുളളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 11:33 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ബോളിവുഡ് താരം ആമിർ ഖാൻ സ്വകാര്യ ബാങ്കിന് വേണ്ടി അഭിനയിച്ച പരസ്യം വിവാദത്തിൽ. ട്വിറ്റർ ഉൾപ്പെടെയുളള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പരസ്യമാണ് വിവാദമായത്. ട്വിറ്ററിൽ ഉൾപ്പെടെ ബോയ്‌ക്കോട്ട് എയുബാങ്ക് ഹാഷ്ടാഗുകൾ നിറഞ്ഞുകഴിഞ്ഞു.

വിവാഹത്തിന് ശേഷമുളള ദമ്പതികളുടെ ഗൃഹപ്രവേശമാണ് പരസ്യത്തിന്റെ ഇതിവൃത്തം. ആമിർ ഖാനൊപ്പം നടി കിയാര അദ്വാനിയാണ് പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഹിന്ദു ആചാര പ്രകാരം വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലേക്കാണ് നവദമ്പതികൾ പോകേണ്ടത്. അവിടെ വെച്ച് ഭർതൃവീട്ടിലേക്ക് വലതുകാൽ വെച്ച് നവവധു പ്രവേശിക്കുന്നതാണ് രീതി. എന്നാൽ പരസ്യത്തിൽ നേരെ തിരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. വധൂഗൃഹത്തിലെത്തുന്ന ആമിർ ഖാൻ വലതുകാൽ വെച്ച് കയറുകയും സ്ത്രീകൾ ആരതി ഉഴിയുകയും ചെയ്യുന്നതാണ് പരസ്യം.

ചെറിയ മാറ്റങ്ങൾ എങ്ങനെയാണ് വലിയ പരിവർത്തനങ്ങളിലേക്ക് എത്തുന്നതെന്നും ആമിർ ഖാൻ വിശദീകരിക്കുന്നുണ്ട്. പരസ്യത്തിനെതിരെ പരാതി ലഭിച്ചതായി മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തിന് വിപരീതമായുള്ള ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആമിർ ഖാനോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതി ലഭിച്ചതിന് പിന്നാലെ പരസ്യം കണ്ടിരുന്നു. ഒരിക്കലും ഇത്തരത്തിൽ ഇതിനോട് യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവർത്തികളിലൂടെ ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുകയാണ്. മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്താൻ താരത്തിന് അവകാശമില്ലെന്നും നരോത്തം മിശ്ര പറഞ്ഞു.

Tags: Narottam misraAMIR KHAN
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

Latest News

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies