ഭക്ഷണം കഴിക്കാൻ ലൈല നിർബന്ധിച്ച് വിളിച്ചു, പന്തികേട് തോന്നിയത് കൊണ്ട് പോയില്ല; പിന്നാലെയാണ് പത്മയുടെ കൊല; ആഭിചാര കൊലയുടെ വാർത്ത കേട്ട ഞെട്ടലോടെ സുമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്ഷണം കഴിക്കാൻ ലൈല നിർബന്ധിച്ച് വിളിച്ചു, പന്തികേട് തോന്നിയത് കൊണ്ട് പോയില്ല; പിന്നാലെയാണ് പത്മയുടെ കൊല; ആഭിചാര കൊലയുടെ വാർത്ത കേട്ട ഞെട്ടലോടെ സുമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 09:49 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറ്റ് വെളിപ്പെടുത്തലുകളുമായി നാട്ടുകാർ രംഗത്തെത്തുന്നത്. നാട്ടുകാരിയായ സുമയെ ലൈല ഒരിക്കൽ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചുവെന്നും എന്നാൽ അസ്വാഭാവികത തോന്നിയതോടെ അത് നിരസിക്കുകയായിരുന്നുവെന്നും സുമ പറഞ്ഞു. സംഭവം കഴിഞ്ഞ് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് പത്മ മരിക്കുന്നത്. ഇപ്പോൾ കുറ്റവാളികളുടെ കൈയ്യിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സുമ.

അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ ജീവനക്കാരിയാണ് ഇടപ്പോൺ ചരുവിൽ വീട്ടിൽ എസ്. സുമ. സെപ്റ്റംബർ 10 ന് ഭഗവൽ സിംഗിന്റെ വീടിന് മുന്നിലൂടെ സുമ നടന്നുവരുന്നതിനിടെയായിരുന്നു സംഭവം. ഉച്ച നേരമായിരുന്നു, റോഡിൽ ആരും ഉണ്ടായിരുന്നില്ല. ഭഗവൽ സിംഗിന്റെ വീടിന് മുന്നിലെ കാവ് കണ്ട് അവിടേയ്‌ക്ക് നോക്കിയപ്പോഴാണ് ലൈല തന്നെ വിളിക്കുന്നത്.

ഭക്ഷണം കഴിച്ചോയെന്ന് ചോദിച്ചു. ഇല്ല വീട്ടിൽ പോയിട്ട് വേണം കഴിക്കാനെന്ന് പറഞ്ഞതോടെ, വീട്ടിൽ വന്ന് കഴിക്കാൻ ലൈല നിർബന്ധിച്ചു. വേണ്ടെന്ന് സുമ പറഞ്ഞെങ്കിലും ലൈല വീണ്ടും നിർബന്ധിക്കുകയായിരുന്നു. വീട്ടിൽ കയറി കുറച്ച് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാം എന്നായി. എന്നാൽ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പെരുമാറ്റം കണ്ട് സുമയ്‌ക്ക് പന്തികേട് തോന്നി. ഇതോടെ എത്രയും വേഗം അവിടെ നിന്ന് പോകാൻ തീരുമാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് 60 രൂപ സംഭാവന സ്വീകരിച്ച് സുമ അവിടെ നിന്നിറങ്ങി.

ഇവർ സംസാരിക്കുന്നതിനിടെ ഭഗവൽ സിംഗ് വന്ന് എത്തിനോക്കിയിരുന്നു എന്നും സുമ പറയുന്നു. ഷാഫിയുടെ നിർദ്ദേശത്തെ തുടർന്ന് ബലി കൊടുക്കാനുള്ള അടുത്ത സ്ത്രീയ തിരഞ്ഞ് നടക്കുകയായിരുന്നു അവരെന്ന് പിന്നീടാണ് സുമയ്‌ക്ക് മനസിലായത്. സുമയെ കണ്ട് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് പത്മ കൊല്ലപ്പെട്ടത്.

Tags: Murderകൊലപാതകംhuman sacrificeനരബലിആഭിചാര കൊല
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies