നിങ്ങൾ അനുഭവിക്കും, ഞാൻ അതിജീവിക്കും 'യേശു കൃസ്തു' പകരം ചേദിക്കും: ഒളിവിലിരുന്ന് സാക്ഷിയ്ക്ക് ഭീഷണി സന്ദേശം അയച്ച് എൽദോസ് കുന്നപ്പിള്ളി; നിയമം കാറ്റിൽപറത്തി എംഎൽഎ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങൾ അനുഭവിക്കും, ഞാൻ അതിജീവിക്കും ‘യേശു കൃസ്തു’ പകരം ചേദിക്കും: ഒളിവിലിരുന്ന് സാക്ഷിയ്‌ക്ക് ഭീഷണി സന്ദേശം അയച്ച് എൽദോസ് കുന്നപ്പിള്ളി; നിയമം കാറ്റിൽപറത്തി എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 01:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നിയമം കാറ്റിൽ പറത്തി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. അദ്ധ്യാപികയെ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രധാന സാക്ഷിയെ  ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിക്കാരിയുടെ സുഹൃത്താണ് കേസിലെ സാക്ഷി. കേസിൽ നിങ്ങൾ അനുഭവിക്കുമെന്നും താൻ അതിജീവിക്കുമെന്നും വാട്‌സ്ആപ്പ് സന്ദേശം. ഒളിവിലിരുന്ന് ഇന്നലെ പുലർച്ചെ 2:10 നാണ് എംഎൽഎ ഭീഷണി സന്ദേശം അയച്ചത്.

സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഇതോടെ മുൻകൂർ ജാമ്യത്തിന് തടസ്സമായേക്കും.എംഎൽഎയ്‌ക്ക് വേണ്ടി പോലീസ് പരക്കം പായുമ്പോഴും മറവിലിരുന്ന് ഭീഷണിയുമായെത്തുകയാണ് എൽദോസ് കുന്നപ്പിള്ളി. ” ഒരു കുറ്റവും ചെച്ചാത്ത എന്നെ ചതിച്ച നിയും നിന്റെ കുടുംമ്പവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശു കൃസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും.കർത്താവെന്റെ കൂടെയുണ്ടാകും’ എൽദോസ് സാക്ഷിയ്‌ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം.

നേരത്തെ എംഎൽഎയെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. പരാതി ശരിയാണെങ്കിൽ എൽദോസ് കുറ്റക്കാരനാണ്. നടപടിക്ക് മുൻപുള്ള സാമാന്യ നീതിയെന്ന നിലയിലാണ് വിശദീകരണം തേടിയത്. ഇത് വൈകിയാലും നടപടിയിലേക്ക് നീങ്ങുമെന്നും സുധാകരൻ പറഞ്ഞു. എൽദോസിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലാണ്. ഒളിവിൽ പോകേണ്ട ആവശ്യമില്ല. കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും എൽദോസിനെ സംരക്ഷിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരി എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 30 ലക്ഷം രൂപ ഒത്തുതീർപ്പിനായി വാഗ്ദാനം ചെയ്തിരുന്നുവെന്നും കോൺഗ്രസ് വനിതാ നേതാവുൾപ്പടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ വെളിപ്പെടുത്തിയിരുന്നു.എംഎൽഎയുമായി 10 വർഷത്തെ ബന്ധമുണ്ടെന്നും സ്വഭാവം അറിഞ്ഞപ്പോൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെന്നും, ഇതിന് ശേഷം വലിയ ഉപദ്രവമാണെന്നുമായിരുന്നു പരാതിക്കാരി ആരോപിച്ചത്.

Tags: eldos kunnappally
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies