സ്‌ക്രീൻ ടൈം നിങ്ങളെ വലയ്ക്കുന്നുണ്ടോ ? ; എങ്കിൽ ഇവ ഒന്ന് പരീക്ഷിക്കൂ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌ക്രീൻ ടൈം നിങ്ങളെ വലയ്‌ക്കുന്നുണ്ടോ ? ; എങ്കിൽ ഇവ ഒന്ന് പരീക്ഷിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 02:31 pm IST
FacebookTwitterWhatsAppTelegram

മൊബൈൽ ഫോണുകൾ , ലാപ്‌ടോപ്പ് , ടെലിവിഷൻ എന്നിവ ആധുനിക യുഗത്തിൽ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ഇവയ്‌ക്ക് മുന്നിൽ സമയം ചെലവഴിക്കുന്നത്. ബോറഡിമാറ്റുക എന്നതാണ് ഇവിടെ പലരുടെയും ലക്ഷ്യം . ഈ ലക്ഷ്യം ഒടുവിൽ എത്തിക്കുന്നത് അഡിക്ഷനിലാണ്. മാത്രമല്ല അമിതമാകുന്ന സ്‌ക്രീൻ അഡിക്ഷൻ മറ്റു പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്.

ഉറക്കം ഇല്ലായ്മ , കാഴ്ച കുറവ്, തലവേദന , കഴുത്ത്, പുറം , തോൾ എന്നിവിടങ്ങളിലെ വേദന അങ്ങനെ ഓരോ വ്യക്തിയെയും കാത്തിരിക്കുന്നത് വ്യത്യസ്ത രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ്.സ്‌ക്രീനുകൾക്ക് മുന്നിൽ ദിവസവും എട്ട് മണിക്കൂറോ അതിൽ കൂടുതലോ സമയം ഇരുന്ന് ചെയ്യേണ്ടുന്ന ജോലികളാണ് നമ്മളിൽ ഭൂരിഭാഗവും ഇന്ന് ചെയ്യുന്നത്. അതിനാൽ തന്നെ ഇത് നമ്മുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പലപ്പോഴും സ്‌ക്രീൻ അഡിക്ഷനുള്ള മറ്റൊരു കാരണമായി മാറുന്നു. ഇവിടെ ചിന്തിക്കേണ്ടത് ഇത്തരത്തിലുള്ള സ്‌ക്രീൻ അഡിക്ഷനുകൾ എങ്ങനെ അകറ്റാം എന്നതാണ് . അതിനുള്ള ചില ടിപ്പുകളാണ് ചുവടെ നൽകുന്നത്.

ഫോൺ ഉപയോഗം

ഇരുപത്തിനാലു മണിക്കൂറും ഇന്ന് നമുക്കൊപ്പം ഉള്ള ഒന്നാണ് മൊബൈൽ ഫോണുകൾ. അതിനാൽ ഇവയുടെ ഉപയോഗം ആദ്യം നിരീക്ഷിക്കുക എന്നതാണ് പ്രധാനം. സ്വന്തമായി ഈ സമയം വിലയിരുത്താൻ സാധിച്ചാൽ നിയന്ത്രണം നമുക്ക് തന്നെ കൊണ്ട് വരാവുന്നതാണ്. ശേഷം ഫോൺ ഉപയോഗത്തിനായി നിങ്ങൾ തന്നെ ഒരു സമയക്രമം രൂപികരിക്കുക.

കിടപ്പ് മുറിക്ക് പുറത്ത് വയ്‌ക്കുക

രാത്രിയിലെ ഉറക്കത്തെ ഫോണുകൾ സ്വാധീനിക്കാറുണ്ട്. പലരുടെയും ഉറക്കമില്ലായ്മയുടെ കാരണവും ഫോണുകളാണ്. അതിനാൽ ഉറങ്ങാൻ പോകുമ്പോൾ ഫോണുകൾ മുറിക്ക് പുറത്ത് വയ്‌ക്കുക. രാത്രിയിലെ അമിതമായ ഫോൺ ഉപയോഗം കണ്ണുകൾക്കും ഹാനികരമാണ്. അതിനാൽ ഈ രീതി തുടരാൻ ആക്കാൻ സാധിച്ചാൽ ഒരു പരിധി വരെ ഉറക്കം ഇല്ലായ്മ പോലുള്ള പ്രശ്‌നങ്ങളെ നിങ്ങൾക്ക് അകറ്റി നിർത്താൻ സാധിക്കും.

സ്വിച്ച് ഓഫ് ചെയ്യുക

ദിവസവും കുറച്ച് സമയം എങ്കിലും ഫോണുകൾ ഓഫ് ചെയ്ത് വയ്‌ക്കുക. ഇതിലൂടെയും സ്‌ക്രീൻ അഡിക്ഷൻ കുറയ്‌ക്കാൻ സാധിക്കും. ശേഷം ഫോൺ ഉപയോഗിക്കാതെ ഇരിക്കുന്ന സമയം വർദ്ധിപ്പിച്ച് കൊണ്ട് വരിക. പതിയെ ഫോൺ ഓഫ് ആക്കാതെ തന്നെ നിങ്ങൾക്ക് അനാവശ്യ ഉപയോഗം കുറയ്‌ക്കാൻ സാധിക്കും.

ഭക്ഷണം കഴിക്കുമ്പോൾ

ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുമ്പോൽ ഫോൺ, ടെലിവിഷൻ എന്നിവയെ ആശ്രയിക്കാറുണ്ട്. കൊച്ച് കുട്ടികൾക്ക് ആഹാരം നൽകുമ്പോൾ ഇത്തരം മാർഗ്ഗങ്ങൾ നാം സ്വീകരിക്കും . ഇതും സ്‌ക്രീൻ അഡിക്ഷന് കാരണമാകുന്നു. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ടെലിവിഷൻ കാണുന്നതും, മൊബൈൽ ഉപയോഗിക്കുന്നതും സാവധാനത്തിൽ കുറച്ച് കൊണ്ടുവരുന്നതും നന്നായിരിക്കും.

മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുക

വിരസത ഒഴിവാക്കാനാണ് നമ്മളിൽ പലരും സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇത് സ്‌ക്രീൻ ടൈം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാൽ ഒഴിവു സമയങ്ങളിൽ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ബുക്കുകൾ വായിച്ചും , യാത്ര ചെയ്തും, പാചകം ചെയ്തും നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെട്ടും ഈ വിരസത നിങ്ങൾക്ക് അകറ്റാവുന്നതാണ്.

 

 

Tags: tips
ShareTweetSendShare

More News from this section

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies