ലണ്ടൻ: ബ്രിട്ടന്റെ സാമ്പത്തിക നിലയെ സുസ്ഥിരമാക്കാൻ യാതൊന്നും മിനി ബജറ്റിലുണ്ടാ യിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി പുതിയ ധനകാര്യമന്ത്രി ജെർമി ഹണ്ട്. ഇന്നലെ ധനകാര്യ മന്ത്രി ക്വാസി വാർട്ടെഗിനെ പ്രധാനമന്ത്രി ലിസ് ട്രസ് പുറത്താക്കിയതിന്റെ കാരണങ്ങളാണ് നേതാക്കൾ പുറത്തുവിടുന്നത്. എത്രയും വേഗം നികുതി ഘടന പുനക്രമീകരിക്കുമെന്നും ജെർമി അറിയിച്ചു.
തീരുമാനം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പക്ഷെ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിച്ചുള്ള സാമ്പത്തിക നയങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിക്കൊ ണ്ടിരിക്കുന്നത്. ജനങ്ങൾ അസ്വസ്ഥരാണ്. സാമ്പത്തിക നയം എത്രയും പെട്ടന്ന് തിരുത്തി ക്കുറിക്കേണ്ടതുണ്ട്. അതിന് തയ്യാറല്ലാത്തവർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ലെന്നും പുതിയ ധനകാര്യമന്ത്രി ജെർമി പറഞ്ഞു.
ഇതിനിടെ ഇന്ധന വിലയിൽ ജനങ്ങൾക്ക് സഹായമാകുന്ന തരത്തിലെ സബ്‌സിഡികൾ അനുവദിച്ചതിനെ ജെർമി പ്രശംസിച്ചു. ജനങ്ങൾ ഭരണപരമായ സ്ഥിരതയാണ് ആഗ്രഹിക്കുന്നത്. അതിന് എന്നും തയ്യാറാണെന്ന് ലിസ് ട്രസ് തെളിയിച്ചിരിക്കുക യാണെന്നും ജെർമി പറഞ്ഞു.















