കല്ലുപ്പിനെ നിസാരക്കാരനായി കാണരുതേ; പല പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണിവൻ; ആരും അറിയാത്ത രഹസ്യങ്ങളിതാ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കല്ലുപ്പിനെ നിസാരക്കാരനായി കാണരുതേ; പല പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണിവൻ; ആരും അറിയാത്ത രഹസ്യങ്ങളിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

ഉപ്പില്ലാത്ത ഭക്ഷണത്തിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ആഹാരത്തിന് രുചി നൽകുന്ന പ്രധാന ചേരുവയാണ് ഉപ്പ്. അടുക്കളയിൽ പ്രധാന സ്ഥാനത്തിരിക്കുന്ന ഒന്നാണ് പൊടിയുപ്പ്. വിപണിയിൽ സുലഭമായി ലഭിക്കുന്നതിനാലാകാം എല്ലാവരും പൊടിയുപ്പിന് പിന്നാലെ പായുന്നത്. പൊടിയുപ്പിന് മുൻപ് കല്ലുപ്പായിരുന്നു താരം. എന്നാൽ ഇപ്പോൾ പൊടിയുപ്പിന്റെ ശുദ്ധ രൂപമായ കല്ലുപ്പിനെ തഴയുകയാണ് മിക്കവരും.

പൊടിയുപ്പിനേക്കാൾ ഏറെ ഗുണങ്ങളുള്ളതും ആരോഗ്യത്തിന് ഉത്തമവുമാണ് കല്ലുപ്പ്്. കല്ലുപ്പിൽ സാധാരണ പൊടിയുപ്പിനേക്കാൾ കുറഞ്ഞ അളവിലാണ് സോഡിയം അടങ്ങിയിട്ടുള്ളത്. ശരീര വളർച്ചയ്‌ക്ക് ആവശ്യമായ ഘടകങ്ങളിൽ 92 ശതമാനം ഘടകങ്ങളും കല്ലുപ്പിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിനെ ദൃഢമാക്കാൻ സഹായിക്കുന്ന സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയവയാൽ സമൃദ്ധമാണ് കല്ലുപ്പ്. മുടി കൊഴിച്ചിലിനും തിളങ്ങുന്ന ചർമ്മത്തിനും ഉപ്പ് സഹായകമാണ്. കല്ലുപ്പിന്റെ ഗുണങ്ങളറിയാം.

മലബന്ധം, നെഞ്ചെരിച്ചിൽ, വയറുവേദന, തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് കല്ലുപ്പ്. ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞ കല്ലുപ്പ്, ദഹനം മെച്ചപ്പെടുത്തുകയും കുടലിൽ നിന്ന് വിഷ ഉൽപ്പന്നങ്ങൾ വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിശപ്പില്ലായ്മ കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. പഞ്ചസാരയുടെ ആസക്തിയെ തടയുന്ന ഇൻസുലിൻ ശരീരത്തിൽ ഉത്തേജിപ്പിക്കാനും കല്ലുപ്പിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്‌ക്കാനും ഇതിനാകും. വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പല രോഗങ്ങളെയും തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കല്ലുപ്പ്.

ഉപ്പ് വെള്ളം കവിൾ കൊള്ളാൻപൊടിയുപ്പിന് പകരം കല്ലുപ്പ് ഉപയോഗിച്ചാൽ മികച്ച ഫലം നൽകും. ക്ഷീണം, പുറം വേദന തുടങ്ങിയവ മാറാനായി കല്ലുപ്പിട്ട വെള്ളത്തിൽ കുളിച്ചാൽ മതിയാകും. രാത്രി കിടക്കുന്നതിന് മുൻപ് ചൂടുവെള്ളത്തിൽ കല്ലുപ്പ് ഇട്ട് വായ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. ആവി പിടിക്കുന്ന വെള്ളത്തിൽ കല്ലുപ്പ് ചേർത്താൽ കഫത്തിന്റെ പ്രശ്‌നം പരിഹരിക്കാനാകും.

കല്ലുപ്പിൽ സോഡിയത്തിന്റെ അളവ് കുറവായതിനാൽ തന്നെ കറികളിലെല്ലാം തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. സോഡിയം ഒരു പരിധിയിൽ കൂടുതൽ ശരീരത്തിൽ എത്തുന്നത് ഹാനികരമാണ്. സൗന്ദര്യ സംരക്ഷണത്തിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കല്ലുപ്പ്. എണ്ണമയം തടയാനും മുഖക്കുരു കുറയ്‌ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു. ഇത് എക്‌സിമ, ഡെർമറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകി ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു.

പണ്ട് അച്ചാർ ഇടാനും നല്ല വാളൻ പുളി കേടാകാതിരിക്കാനും കല്ലുപ്പും ചേർത്തിരുന്നു. എന്നാൽ ഇന്ന് കല്ലുപ്പിന് പകരം പൊടിയുപ്പ് ആ സ്ഥാനം കൈയ്യേറി.അച്ചാറിടുമ്പോൾ കല്ലുപ്പ് ചേർക്കുന്നത് കേടുകൂടാതിരിക്കാൻ സഹായിക്കും. പൊടിയുപ്പിനെ അപേക്ഷിച്ച് കൂടുതൽ രുചിയും കല്ലുപ്പിനാണ്.

വീട് വൃത്തിയാക്കുന്നതിനും കല്ലുപ്പിനെ കൂട്ട് പിടിക്കാവുന്നതാണ്. ലോഷൻ വാങ്ങി സമയം കളയുന്നതിന് പകരം വെള്ളത്തിൽ കല്ലുപ്പ് ചേർത്ത് തറ തുടച്ച് നോക്കൂ, കൂടുതൽ വൃത്തിയ്‌ക്കൊപ്പം അണുക്കളെയും ഇല്ലാതാക്കാം. വീടിന്റെ മൂലയ്‌ക്ക് കല്ലുപ്പ് വെയ്‌ക്കുന്നത് നെഗറ്റീവ് എനർജി നീക്കം ചെയ്യാൻ സഹായിക്കും എന്നും പറയപ്പെടുന്നു.

ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies