തന്റെ ഭരണത്തിലാണ് കൊറോണയെ അതിജീവിച്ചത്; രാജ്യം മുന്നേറ്റത്തിലാണ്; ലോക ശക്തികൾക്കെതിരെ ഒറ്റയ്ക്കാണ് നാം പോരാടുന്നത്: തുടർഭരണമാവശ്യപ്പെട്ട് ഷീ ജിൻ പിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തന്റെ ഭരണത്തിലാണ് കൊറോണയെ അതിജീവിച്ചത്; രാജ്യം മുന്നേറ്റത്തിലാണ്; ലോക ശക്തികൾക്കെതിരെ ഒറ്റയ്‌ക്കാണ് നാം പോരാടുന്നത്: തുടർഭരണമാവശ്യപ്പെട്ട് ഷീ ജിൻ പിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: തന്റെ ഭരണത്തിൻ കീഴിൽ രാജ്യം കൊറോണയേയും അന്താരാഷ്‌ട്ര ഉപരോധത്തേയും പ്രതിരോധ ഭീഷണിയേയും ഒരു പോലെ നേരിട്ടെന്ന പ്രഖ്യാപനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്. തുടർഭരണത്തിന് അംഗീകാരം നൽകണമെന്ന ആവശ്യവുമായിട്ടാണ് തന്റെ ഭരണനേട്ടം ഷീ ജിൻ പിംഗ് വിവരിച്ചത്. ഇരുപതാം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു പിംഗ്. ഒരു മണിക്കൂറും നാൽപ്പത് മിനിറ്റുമാണ് ഷീ ജിൻ പിംഗ് ആദ്യ ദിവസം ഭരണകൂട നേട്ടങ്ങൾ വിവരിക്കാൻ എടുത്തത്.

രാജ്യം ആധുനിക യുഗത്തിലാണ്. ഇനി അതിവേഗമാണ് നീങ്ങേണ്ടത്. ചൈനയുടെ മുന്നേറ്റത്തെ തടയാനാണ് ലോകം ശ്രമിക്കുന്നത്. അതിനെതിരെ എല്ലാവരും ഒരുമിച്ചാണ് നിൽക്കേണ്ടത്. ശക്തമായ നേതൃത്വമാണ് ഇന്ന് ചൈനയ്‌ക്ക് ആവശ്യമെന്നും ഷീ ജിൻ പിംഗ് പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയും ഭരണസാരഥ്യം ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണ് ഷീ ജിൻ പിംഗ്. തനിക്ക് പരമാവധി പിന്തുണ ലഭിക്കാൻ പാകത്തിന് നേതാക്കളെ സ്വാധീനിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

രാജ്യത്തെ ദുർബലപ്പെടുത്തുന്ന വിഭാഗീയ ശക്തികൾ മറനീക്കുന്നുവെന്നതാണ് സമീപ കാലത്ത് കാണുന്നത്. ഭരണകൂടത്തിനെതിരെ ബാനറുകളും സമൂഹമാദ്ധ്യമ പ്രചാരണവും നടത്തിയത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഇന്നലെ പ്രത്യക്ഷപ്പെട്ട ബാനറുകളും പോസ്റ്ററുകളും ചെയ്തവരെ പിടികൂടാൻ ഭരണകൂടം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അന്താരാഷ്‌ട്ര തലത്തിൽ ഐക്യരാഷ്‌ട്ര സഭയിലെ തങ്ങളുടെ സ്ഥാനത്തിന് ഇളക്കം സംഭവിക്കാതിരിക്കാൻ വിദേശകാര്യ നയതന്ത്രം ശക്തമായി തുടരുക എന്നതിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്. ഹോങ്കോംഗിനെ പൂർണ്ണ നിയന്ത്രണത്തിലാക്കിയ ചൈനയുടെ നീക്കത്തെ ലോകരാജ്യങ്ങളൊന്നിച്ച് എതിർത്തിട്ടും ഐക്യരാഷ്‌ട്ര സഭയിൽ ചൈനയ്‌ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നതാണ് ഷീ ജിൻ പിംഗിന് ഗുണമാകുന്നത്.

കൊറോണ സമയത്ത് ലോകാരോഗ്യ സംഘടനയുടെ സംശയത്തിന് ഇനിയും ചൈന ഉത്തരം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയ്‌ക്കെതിരെ അധിനിവേശ ശ്രമം തുടരുന്ന ചൈന സൈനികമായി തായ്വാനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനുമിടയിലാണ് പാർട്ടി കോൺഗ്രസ്സ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Tags: Xi Jin Ping
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies