ബ്ലാസ്‌റ്റേഴ്‌സിനെ അഞ്ചായി മടക്കി ബഗാൻ; ദിമിത്രി പെട്രറ്റോസിന് ഹാട്രിക്ക്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബ്ലാസ്‌റ്റേഴ്‌സിനെ അഞ്ചായി മടക്കി ബഗാൻ; ദിമിത്രി പെട്രറ്റോസിന് ഹാട്രിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 10:56 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഐഎസ്എല്ലിൽ കൊൽക്കത്ത വമ്പന്മാരായ എടികെ മോഹൻബഗാന് മുന്നിൽ തകർന്നടിഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര പരാജയമായപ്പോൾ ബഗാൻ മുൻനിര അനായാസമായി മുന്നേറി. ബഗാൻ ഫോർവേഡ് ദിമിത്രി പെട്രറ്റോസിസിന്റെ ഹാട്രിക്കാണ് ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. കളിയിൽ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയെ ബഗാൻ 5-2ന് പരാജയപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. മഞ്ഞപ്പട നിരന്തരം ആക്രമിച്ച് കളിച്ച് ബഗാനെ സമർദ്ദത്തിലാക്കി. ഈ ആക്രമണ ഫുട്‌ബോൾ അവസാനം ഫലം കണ്ടു. ആറാം മിനിറ്റിൽ മനോഹരമായ ഗോളിലൂടെ യുക്രെയ്ൻ താരം കലിയുഷ്‌നി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാൽ ബഗാൻ പതിയെ കളി സ്വന്തം വരുതിയിലാകുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്.

കളിയുടെ 9ാം മിനിറ്റിൽ ബഗാൻ തിരിച്ചടിച്ചു. എന്നാൽ അതിനു മുമ്പെ ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയർന്നിരുന്നു. കളിയിൽ മെല്ലെ താളം വീണ്ടെടുത്ത കൊൽക്കത്ത ടീം 26ാം മിനിറ്റിൽ സമനില നേടി.ദിമിത്രിയാണ് ഗോൾസ്‌കോറർ. ഇതോടെ കൂടുതൽ ആത്മവിശ്വാസം ബഗാൻ നിരയിൽ കാണാനായി. അവരുടെ ആക്രമണങ്ങൾക്കും മൂർച്ചയേറി.

അടുത്ത ഗോളും അധികം വൈകാതെ പിറന്നു. 38ാം മിനിറ്റിലായിരുന്നു ബഗാൻ ലീഡ് നേടിയത്. ജോണി നിക്കോയാണ് ഗോളടിച്ചത്. രണ്ടാം പകുതി ബഗാൻ സമർദ്ദം ശക്തമാക്കി. 62ാം മിനിറ്റിൽ വീണ്ടും ബഗാൻ മുന്നിലെത്തി. ലിസ്റ്റൻ കൊളോസോ നൽകിയ പന്ത് ദിമിത്രി വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് പായിച്ചു. ഇതോടെ ഇരമ്പിയെത്തിയ മഞ്ഞപ്പടയുടെ ആരാധകർ കടുത്ത നിരാശയിലായി. എന്നാൽ 81ാം മിനിറ്റിൽ ബഗാൻ ഗോൾകീപ്പറിന്റെ പിഴവ് കാരണം ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ മടക്കി. മലയാളി താരം കെ പി രാഹുലിന്റെ ലോങ്‌റേഞ്ചർ ഗോളി വിശാൽ കെയ്തിന്റെ കാലുകൾക്കിടയിലൂടെ വലയിലേക്ക് വലയിലേക്ക് കയറി.

ഈ ഗോളിന്റെ ആരവം അധികം നീണ്ടുനിന്നില്ല. ലെനി റോഡ്രിഡ്‌സ് നാലാം ഗോൾ നേടി. തൊട്ടടുത്ത മിനിറ്റിൽ ദിമിത്രി പെട്രോസ് വീണ്ടും വല കുലുക്കി. ഇതോടെ ദിമിത്രി ഹാട്രികും തികച്ചു. ഈ പരാജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

Tags: KERALA BLASTERS
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies