ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2026, 08:13 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ഏകോപിതവും സുതാര്യവുമാക്കാനുള്ള നിർണായക തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന അംഗീകാര ചട്ടങ്ങൾ–2026-ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.

പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗീകാരവും പ്രവർത്തന മേൽനോട്ടവും ഉത്തരാഖണ്ഡ് സ്‌റ്റേറ്റ് അതോറിറ്റി ഫോർ മൈനോരിറ്റി എഡ്യൂക്കേഷൻ (USAME)-ന്റെ കീഴിലാകും. ജൂലൈ 1 മുതൽ അതോറിറ്റി ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

പുതിയ സംവിധാനപ്രകാരം മദ്രസകൾ ആദ്യം ഉത്തരാഖണ്ഡ് ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷനിൽ നിന്ന് അഫിലിയേഷൻ നേടണം. തുടർന്ന് ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന അംഗീകാര ചട്ടങ്ങൾ–2026 പ്രകാരം USAME-ൽ നിന്ന് അംഗീകാരം നിർബന്ധമായും ലഭ്യമാക്കേണ്ടതുണ്ട്.

ഇതോടെ നിലവിൽ മദ്രസകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന മദ്രസ ബോർഡിന് പകരം എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല USAME ഏറ്റെടുക്കും.

അംഗീകൃത ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതുനിയന്ത്രണ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്ന് വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും അക്കാദമിക നിലവാരവും ഉയർത്തുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഈ പരിഷ്കാരമെന്നും സർക്കാർ വിശദീകരിച്ചു.

Tags:
ShareTweetSendShare

More News from this section

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

Latest News

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies