കൊച്ചി: കൊച്ചിയിൽ മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുണ്ടന്നൂർ ഭാഗത്താണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്.
പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി കുഞ്ഞിനെ സുരക്ഷിതമായി ഏറ്റുവാങ്ങി.
പ്രാഥമിക പരിശോധനയിൽ പ്രസവം കഴിഞ്ഞ് മണിക്കൂറുകൾ മാത്രമാണ് കുഞ്ഞിന് പ്രായമുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിനെ തുടർന്ന് സുരക്ഷിത പരിചരണത്തിനായി അമ്മത്തൊട്ടിലിലേക്ക് മാറ്റി.
ശിശുവിനെ ഉപേക്ഷിക്കാൻ കാരണമായ സാഹചര്യങ്ങളും മാതാപിതാക്കളെ കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.















