കോടിയേരി പറഞ്ഞിട്ട് ഉദ്ഘാടന പരിപാടി കലക്കാൻ പോയ എന്റെ കോലം; മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലേ; കേരളത്തിലെ വിദ്യാഭ്യാസ മേഖല തകരാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടി: എ.പി.അബ്ദുള്ളക്കുട്ടി- AP Abdullakutty
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടിയേരി പറഞ്ഞിട്ട് ഉദ്ഘാടന പരിപാടി കലക്കാൻ പോയ എന്റെ കോലം; മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലേ; കേരളത്തിലെ വിദ്യാഭ്യാസ മേഖല തകരാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടി: എ.പി.അബ്ദുള്ളക്കുട്ടി- AP Abdullakutty

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 11:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ പഴയകാല ചിത്രവും അനുഭവവും പങ്കുവെച്ചു കൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. വിദേശ യാത്ര കഴിഞ്ഞുളള പിണറായി വിജയന്റെ പ്രതികരണം കേട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന ആഗ്രഹം പിണറായി വിജയൻ ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് താൻ. ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത് എന്നു പറഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

1993 മാർച്ചിൽ ഒരു ഞായറാഴ്ച ദിവസം, വടക്കൻ മലബാറിലെ ആദ്യ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി എസ്.എസ് അലുവാലിയായെയും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെയും തടയാനും ഉദ്ഘാടന ചടങ്ങ് അലങ്കോലപ്പെടുത്താനും കോടിയേരി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന പരിപാടി കലക്കാൻ പോയ തന്റെ കോലം പങ്കുവെയ്‌ക്കുന്നു. കരുണാകരന്റെ പോലീസ് ഉടുതുണിയില്ലാതെ എന്നെയും എസ്എഫ്ഐ സഖാക്കളേയും തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. സ്വാശ്രയ കോളേജുകൾ, തുടർന്ന് ഡീംഡ് യൂണിവേഴ്സിറ്റികൾ എന്നിങ്ങനെയുള്ള കേരളത്തിന്റെ സ്വപനങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെയ്‌പോട് കൂടിയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടു. പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കുമെന്നൊക്കെ പിണറായി വിജയന് പ്രസം​ഗിക്കാൻ നാണമില്ലെ. ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാം. കൃത്യമായി പറഞ്ഞാൽ 1986-ൽ കേരളം ഹയർ എഡ്യുക്കേഷന്റെ ഹബ്ബ് ആകാനുള്ള സാധ്യത തകർത്ത ഒരു സംഭവം നടന്നത്. അതിന്റെ പിന്നിൽ പിണറായി വിജയന്റെ ​ഗുരു അച്യുതാനന്ദനാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി പിജി കോഴ്സ് സ്വകാര്യ മേഖലയിൽ കരുണാകരൻ സർക്കാർ അനുവദിച്ചു. ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ കേരളം ഒരു വലിയ മണിപ്പാൽ ആ കുമായിരുന്നു. എന്നാൽ അതിനെതിരെ വലിയ കലാപം നടന്നു. ആ വിദ്യാഭ്യാസ വിപ്ലവവും പുരോഗതിയും തകർത്തത് അച്യുതാനന്ദൻ ഇറക്കിവിട്ട എസ്എഫ്ഐ കുഞ്ഞാടുകളാണ്. അവിടെയാണ് കേരള നാശത്തിന്റെ വിത്ത് കുരുത്തത്. അതാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഇപ്പോൾ ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന് പറയുമ്പോൾ, അതിന്റെ പൂർണ്ണ ഉത്താരവാദിത്വം കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്കാണുള്ളത് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

Tags: ap abdullakuttyBJPCPM
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies