കൊച്ചി: സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് 10 രൂപ വർദ്ധിച്ച് ഗ്രാമിന് 4,655 രൂപയായി. പവന് 80 രൂപ വർദ്ധിച്ച് 37,240 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ് നാലാം ദിനം വർദ്ധനവ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണം ഔൺസിന് 1,653 ഡോളർ രേഖപ്പെടുത്തി. ഇതോടെയാണ് സ്വർണവില ഉയർന്നത്. ഗ്രാമിന് 4,645 രൂപയും പവന് 37,160 രൂപയുമായിരുന്നു ഇന്നലെത്തെ വില.
Comments