കാസർകോട്: വനം വകുപ്പിന്റെ ഗോഡൗണിൽ നിന്ന് ആനക്കൊമ്പ് കൊള്ളയടിച്ച കേസിലെ പ്രതിയെ 17 വർഷത്തിന് ശേഷം പിടികൂടി. കർണാടക ശിവമോഗ ടിപ്പുനഗറിൽ മുഹമ്മദ് റഫീഖിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2005-ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാനഗറിലെ ഗോഡൗൺ കുത്തിത്തുറന്ന് രണ്ട് ആനക്കൊമ്പും 30 ചന്ദനമുട്ടികളുമാണ് ഇയാൾ കവർന്നത്. പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഏഴു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇൻസ്പെക്ടർ കെ.കൃഷ്ണൻ, എസ്ഐമാരായ എം. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. ലതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Comments