പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? ഇതാണ് ഉത്തരം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? ഇതാണ് ഉത്തരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 04:24 pm IST
FacebookTwitterWhatsAppTelegram

ഒരാളുടെ ഏറ്റവും തിരക്കേറിയ സമയമാണ് രാവിലെ. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസത്തെ മികച്ച ആഹാരവും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നുമാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർത്തുന്നതിന് പ്രഭാത ഭക്ഷണം കൂടിയേ തീരൂ. നമുക്കാവശ്യമുളള ഊർജത്തിന്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നുമാണ് ലഭിക്കുന്നതെന്ന കാര്യം ഭൂരിഭാഗം പേർക്കുമറിയില്ല.

ഉറങ്ങി എഴുന്നേൽക്കുന്ന ഒരാളുടെ ശരീരം ഉപവാസത്തിന് സമാനമായ അവസ്ഥയിലായിരിക്കും. ശരീരം 8 മുതൽ 10 മണിക്കൂർ വരെ ആഹാരം സ്വീകരിക്കാതെ ഇരുന്ന് ഊർജ്ജത്തിനായി കാത്തിരിക്കുന്ന സമയത്താണ് നമ്മൾ പ്രഭാത ഭക്ഷണം കഴിക്കുന്നത്.എന്നാൽ ഇത് ഒഴിവാക്കുന്നതിന്റെ ഫലമായി ദേഷ്യം, ഉത്കണ്ഠ എന്നിവ വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഒപ്പം വിട്ടുമാറാത്ത തലവേദനയും കൂടെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു പോവുകയും ചെയ്യും. അതിനാൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പ്രഭാത ഭക്ഷണമെന്നത്. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. ഇത്തരത്തിൽ പ്രോട്ടീൻ ധാരാളമുള്ള ആഹാരം കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിച്ച് ഊർജ്ജമുള്ളവരാക്കി മാറ്റാൻ കഴിയും.

രാവിലെ ആഹാരം കഴിക്കാതിരുന്ന് പിന്നീട് ഉച്ചയ്‌ക്ക് കഴിക്കുമ്പോൾ അധികം ആഹാരം കഴിക്കാൻ സാദ്ധ്യതയുണ്ട്. ഇത് വഴി പൊണ്ണത്തടി വരാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിനിടയിൽ കൂടുതൽ ഇടവേളകളെടുക്കുന്നത് ഹീമോഗ്ലോബിൻ, കാൽസ്യം എന്നിവയുടെ അളവ് കുറയ്‌ക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, എൽഡിഎൽ കൊളസ്ട്രോൾ, വയറിലെ പൊണ്ണത്തടി, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവിലും വ്യത്യാസം വരും. ആർത്തവ സംബന്ധമായ രോഗങ്ങൾക്കും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വഴി കാരണമാകും.

പെട്ടെന്നു ദഹിച്ച് ഊർജം നൽകുന്ന ഭക്ഷണയിനങ്ങളാണ് പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പുട്ടിനോടൊപ്പം പയറോ കടലയോ ചേർത്തു കഴിച്ചാൽ അന്നജത്തിന്റെയും പ്രോട്ടീൻന്റെയും മിശ്രിത ഗുണം ലഭിക്കും.അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയിൽ ആവശ്യത്തിന് അന്നജം അടങ്ങിയിട്ടുണ്ട്. ആവിയിൽ പുഴുങ്ങുന്ന ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്നവയും ഒപ്പം എണ്ണയുടെ അംശമില്ലാത്ത വിഭവങ്ങളാണ്. ഇഡ്ഡലിയും ദോശയുമൊക്കെ കഴിക്കുമ്പോൾ ചട്‌നിയേക്കാൾ നല്ലത് ധാരാളം പച്ചക്കറിയിനങ്ങൾ ചേർത്തുണ്ടാക്കുന്ന സാമ്പാറോ മറ്റു കറികളോ ആണ്. പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ, മുട്ട, ഓട്‌സ്, പഴച്ചാറുകൾ, പാൽ എന്നിവ ഉൾപ്പെടുത്തിയാൽ അത് കൂടുതൽ പോഷക സമ്പുഷ്ടമായിരിക്കും. ഇത്തരത്തിൽ മികച്ച് രീതിയിൽ ഭക്ഷണം ക്രമീകരിച്ചാൽ പൂർണ ആരോഗ്യത്തോടെ ഇരിക്കാനാകും.

 

Tags: food
ShareTweetSendShare

More News from this section

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

Latest News

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies