അബുദാബി : അബുദാബിയിൽ എയർപോർട്ട് സിറ്റി ടെർമിനൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. മൂന്നുവർഷം മുമ്പ് പ്രവർത്തനം നിർത്തിവെച്ച സിറ്റി ചെക്ക് ഇൻ സേവനമാണ് മിനയിലെ അബുദാബി ക്രൂയിസ് ടെർമിനലിൽ പുനരാരംഭിച്ചത്.
തുടക്കത്തിൽ ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കാകും സിറ്റി ടെർമിനൽ സേവനം ലഭ്യമാവുക. അടുത്ത മാസത്തോടെ കൂടുതൽ വിമാനക്കമ്പനികൾ സിറ്റി ടെർമിനലിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Comments